മുസ്തഫ
വലിയതുറ: വളര്‍ച്ചയെത്താതെ പ്രസവിച്ച ശിശുവിന്റെ മൃതദേഹം കരിയിലകള്‍ക്കിടയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. റിമാന്‍ഡിലായ യുവതിയുടെ സുഹൃത്തിനെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.
വള്ളക്കടവ് സ്വദേശി മുസ്തഫയെ(24) ആണ് അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം 28നായിരുന്നു സംഭവം.
മുറിക്കുള്ളിലിരുന്ന് വളര്‍ച്ചയെത്താത്ത കുഞ്ഞിനെ ബക്കറ്റിനുള്ളില്‍ പ്രസവിച്ചശേഷം യുവതി താന്‍ താമസിക്കുന്ന വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിനു സമീപത്തെ കരിയിലകള്‍ക്കിടയില്‍ ഒളിപ്പിക്കുകയായിരുന്നു. ക്യാമ്പിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
തുടര്‍ന്ന് വലിയതുറ പോലീസ് യുവതിയെ അറസ്റ്റുചെയ്യുകയായിരുന്നു. ഒളിവില്‍ പോയ മുസ്തഫയെ ചാലഭാഗത്തുനിന്നാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തത്.
ഇയാള്‍ക്കെതിരേ വലിയതുറ, പൂന്തുറ, വഞ്ചിയൂര്‍, ഫോര്‍ട്ട് എന്നീ സ്റ്റേഷനുകളില്‍ കൊലപാതകശ്രമമുള്പ്പെട്ട കേസുകളുണ്ട്. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ശംഖുംമുഖം അസി. കമ്മിഷണര്‍ ഡി.കെ.പൃഥിരാജ്, വലിയതുറ ഇന്‍സ്പെക്ടര്‍ ആര്.പ്രകാശ്, എസ്.ഐ.മാരായ അഭിലാഷ് മോഹന്‍, അലീന സൈറസ്, സീനിയര്‍ സി.പി.ഒ. അനു ആന്റണി സി.പി.ഒ.മാരായ ഷാബു അനീഷ്, റോജിന്‍ എന്നിവരങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..