കൈനകരിയിൽ കത്തിനശിച്ച വാഹനങ്ങൾ | Screengrab: Mathrubhumi News
ആലപ്പുഴ: കൈനകരിയില്‍ പുതിയ കാറും ബൈക്കുകളും ഉള്‍പ്പെടെ ആറ് വാഹനങ്ങള്‍ കത്തിച്ചനിലയില്‍. നാല് കിലോമീറ്റര്‍ ചുറ്റളവിലാണ് വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. സാമൂഹികവിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രദേശത്തെ സാമൂഹികവിരുദ്ധരുടെ ശല്യത്തെക്കുറിച്ച് നാട്ടുകാര്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രിയായാല്‍ ഇവിടങ്ങളില്‍ കഞ്ചാവ് വില്‍പ്പനയും ലഹരിമരുന്ന് ഉപയോഗവും നടക്കുന്നതായാണ് നാട്ടുകാരുടെ പരാതി.
എന്നാല്‍ പരാതി നല്‍കിയിട്ടും പോലീസ് കര്‍ശന നടപടി സ്വീകരിച്ചില്ലെന്നും ഇതാണ് വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കുന്നതിലേക്ക് എത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.
Content Highlights: new car and bikes set fire by anti socials in kainakari alappuzha
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..