പ്രതീകാത്മക ചിത്രം | Photo: Christopher FurlongGetty Images
ഭോപ്പാൽ: മരിച്ചനിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ കുത്തിക്കൊലപ്പെടുത്തിയതാണെന്ന് പോലീസ്. ഭോപ്പാൽ അയോധ്യ നഗറിലെ ക്ഷേത്രത്തിന് സമീപം തുണിയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം വിശദമായി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അതേസമയം, സംഭവത്തിൽ ഇതുവരെയും ആരെയും പിടികൂടിയിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് രണ്ട് ദിവസം പ്രായമായ പെൺകുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയത്. ശരീരമാസകലം മുറിവുകളുണ്ടായിരുന്നെങ്കിലും കുത്തി പരിക്കേൽപ്പിച്ചതാണെന്ന് ആദ്യഘട്ടത്തിൽ മനസിലായിരുന്നില്ല. കുഞ്ഞിനെ രാത്രിയിൽ ഉപേക്ഷിച്ചതിന് ശേഷം മൃഗങ്ങൾ ആക്രമിച്ചതാകുമെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാൽ ഫൊറൻസിക് സർജൻ വിശദമായ മൃതദേഹപരിശോധന നടത്തിയതോടെയാണ് ശരീരമാസകലം കുത്തി പരിക്കേൽപ്പിച്ചതാണെന്ന് കണ്ടെത്തിയത്.
സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ശരീരത്തിൽ നൂറോളം തവണ കുത്തിയതിന്റെ പാടുകളുണ്ടെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. ഇതോടെ കൊലപാതകക്കുറ്റമടക്കം ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ക്ഷേത്രപരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights:new born baby stabbed 100 times by screwdriver
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..