പ്രതീകാത്മക ചിത്രം | Photo: Christopher Furlong|Getty Images
ചെന്നൈ: തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിൽ നവജാതശിശുവിനെ അമ്മ കൊന്നുകത്തിച്ചു. സംഗുപുരത്തു താമസിക്കുന്ന എസ്. ശങ്കരഗോമതി (22) ആണ് മണിക്കൂറുകൾക്കുമുമ്പ് താൻ പ്രസവിച്ച ആൺകുഞ്ഞിനെ കൊന്ന് മൃതദേഹം കത്തിച്ചത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം.
തെങ്കാശിയിലെ സിനിമാതിയേറ്ററിന് സമീപം തീ കണ്ട് എത്തിയ സമീപവാസികളാണ് നവജാത ശിശുവിന്റെ മൃതദേഹമാണ് കത്തുന്നതെന്ന് കണ്ടത്. അവർ തീകെടുത്താൻ ശ്രമിക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ശങ്കരൻങ്കോവിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ അച്ഛനൊപ്പം ജീവിക്കാനാവില്ലെന്ന മനോവിഷമത്തിലാണ് ശങ്കരഗോമതി കടുംകൈ ചെയ്തതെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. ബുധനാഴ്ച പുലർച്ചെ രണ്ടിനാണ് ശങ്കരഗോമതി കുഞ്ഞിന് ജന്മം നൽകിയത്.
എങ്ങനെയാണ് അവർ കൊന്നതെന്ന് വ്യക്തമായിട്ടില്ല. തുണിക്ക് തീകൊളുത്തിയാണ് കുഞ്ഞിനെ കത്തിച്ചതെന്ന് തെങ്കാശി എസ്.പി. സുഗുണ സിങ് പറഞ്ഞു. കുഞ്ഞിനെ കൊല്ലാനുള്ള യഥാർഥ കാരണമെന്തെന്ന് അന്വേഷിക്കും. കുഞ്ഞിന്റെ അച്ഛനെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങിയെന്നും പോലീസ് അറിയിച്ചു.
Content Highlights:new born baby killed by mother in thenkashi tamilnadu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..