അറസ്റ്റിലായ പ്രതികൾ
കൊല്ലം: ക്ലബ്ബില്‍ മദ്യപിച്ച് കളിക്കാന്‍ വന്നതിനെ ചോദ്യംചെയ്ത യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്നുപേര്‍ പോലീസ് പിടിയില്‍. കൊറ്റങ്കര പേരൂര്‍ സ്വദേശികളായ തെറ്റിച്ചിറ പുത്തന്‍വീട്ടില്‍ സബീര്‍ (26), സഹോദരന്‍ സാബര്‍ (28), ഷാനു (27) എന്നിവരെയാണ് കിളികൊല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
തെറ്റിച്ചിറയിലുള്ള ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്സ് ക്ലബ്ബില്‍ വെള്ളിയാഴ്ച രാത്രി 10.30-ഓടെ യുവാക്കളടങ്ങിയ സംഘം മദ്യപിച്ച് എത്തുകയായിരുന്നു. ക്ലബ്ബ് ഭാരവാഹിയായ ശ്യാം ഇതിനെ ചോദ്യം ചെയ്യുകയും കളിക്കാന്‍ അനുവദിക്കില്ലെന്നറിയിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ശ്യാമിനെ ആക്രമിച്ചു.
സ്ഥലത്തുനിന്നു രക്ഷപ്പെട്ട ശ്യാമിനെ പിന്‍തുടര്‍ന്ന് ആക്രമിച്ചത് സുഹൃത്തായ അജ്മല്‍ഖാന്‍ എതിര്‍ത്തു. കൈവശമിരുന്ന കത്തി കൊണ്ട് ഇവര്‍ അജ്മല്‍ഖാന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. പരിക്കേറ്റ അജ്മല്‍ഖാന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഘത്തിലെ മൂന്നുപേരെ പോലീസ് സംഭവസ്ഥലത്തുനിന്ന് പിടികൂടി. കിളികൊല്ലൂര്‍ എസ്.ഐ.മാരായ അനീഷ് എ.പി., സജി എസ്., സന്തോഷ്, താഹകോയ, എ.എസ്.ഐ.മാരായ സന്തോഷ്‌കുമാര്‍ സി., പ്രകാശ് ചന്ദ്രന്‍ സി.പി.ഒ. സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..