കൊച്ചി നഗരത്തില്‍ കൊലപാതകശ്രമം; 'ഓട്ടോ റാണി'യും എം.സി.എ. വിദ്യാര്‍ഥിയായ മകനും അറസ്റ്റില്‍


സാവിയോ ബാബു, ഓട്ടോ റാണി എന്ന സോളി ബാബു

കൊച്ചി: രണ്ടാഴ്ചമുമ്പ് നഗരത്തില്‍ നടന്ന കൊലപാതക ശ്രമക്കേസില്‍ അമ്മയും മകനും അറസ്റ്റില്‍. ആലുവ കോമ്പാറ സാക്ഷരത റോഡ് ചാലപാടം ബാബു കരിമുട്ടം ഹൗസില്‍ സാവിയോ ബാബു (22), അമ്മ ഓട്ടോ റാണി എന്ന് വിളിക്കുന്ന സോളി ബാബു (42) എന്നിവരാണ് അറസ്റ്റിലായത്. സാവിയോ എം.സി.എ. വിദ്യാര്‍ഥിയാണ്.

എറണാകുളം ജോസ് ജങ്ഷന് സമീപം ചെരുപ്പുകുത്തി ജീവിക്കുന്ന ജോയിയേയാണ് സോളിയുടെ നിര്‍ദേശപ്രകാരം ഇക്കഴിഞ്ഞ 24-ന് സാവിയോ വെട്ടി പരിക്കേല്‍പ്പിച്ചത്. ബേസ് ബോള്‍ ബാറ്റ് കൊണ്ട് ജോയിയെ അടിച്ചുവീഴ്ത്തി തലയ്ക്കും കൈയ്ക്കും വെട്ടുകയായിരുന്നു.

സൗത്ത് ഗേള്‍സ് ഹൈസ്‌കൂളിന് സമീപം ഓട്ടോറിക്ഷ ഓടിച്ചിരുന്ന സോളി, നാലുമാസം മുമ്പ് ജോയിയുമായി വഴക്കുണ്ടാക്കിയിരുന്നു. ജോയിയുടെ അടികൊണ്ട് സോളിയുടെ കൈയൊടിഞ്ഞു. കേസില്‍ ജോയിയേയും കൂട്ടുപ്രതി പല്ലന്‍ ബാബുവിനെയും റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ജോയി സൗത്തില്‍ ചെരിപ്പ് കുത്തി ജീവിക്കുകയായിരുന്നു. ഇതിനിടെ സോളി മറൈന്‍ഡ്രൈവ് ഭാഗത്തേക്ക് മാറി.

ഇവിടെ ഒരു കവര്‍ച്ചക്കേസില്‍ സോളി ജയിലിലായതിനു പിറകില്‍ ജോയി ആണെന്നാണ് സോളി വിശ്വസിച്ചിരുന്നത്. ജോയിയുടെ കൈയും കാലും തല്ലിയൊടിക്കുന്നതിന് മദ്യവും പണവും നല്‍കി സോളി ക്വട്ടേഷന്‍ നല്‍കിയെങ്കിലും നടന്നില്ല. തുടര്‍ന്നാണ് മകനെ കൂട്ടി ആക്രമണം ആസൂത്രണം ചെയ്തത്.

ബേസ് ബോള്‍ ബാറ്റില്‍ പിടിച്ച് പോലീസ്

കൃത്യം നടന്ന സ്ഥലം പരിശോധിച്ചതില്‍ ഒരു ബൈക്കില്‍ വന്ന ആളാണ് കൃത്യം നടത്തിയതെന്ന് മനസ്സിലായി. എന്നാല്‍, ബൈക്കിന്റെ നമ്പര്‍ വ്യാജമായിരുന്നു. എന്നാല്‍, പ്രതിയുടെ പിറകില്‍ കിടന്നിരുന്ന ബാഗില്‍ ബേസ് ബോള്‍ ബാറ്റ് ഉയര്‍ന്നു നില്‍ക്കുന്നത് കണ്ടു. ബേസ് ബോള്‍ ബാറ്റ് കേന്ദ്രീകരിച്ച് സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

ഇത്തരത്തിലാണ് ബൈക്ക് സാവിയോയുടെ ആലുവയിലുള്ള വീട്ടില്‍നിന്ന് വന്നതാണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

എറണാകുളം സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയ് ശങ്കറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ പ്രേംകുമാര്‍, അഖില്‍, ആനി, പ്രദീപ്, മണി, എ.എസ്.ഐ.മാരായ ഷാജി, ഷമീര്‍, സിന്ധു എന്നിവരാണ് കേസന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Content Highlights : Murder attempt in Kochi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented