വിജയാനന്ദ്
എരുമേലി: ഭാര്യയുടെ കഴുത്തിന് വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്‍പതുവര്‍ഷങ്ങള്‍ക്കുശേഷം ഭര്‍ത്താവിനെ എരുമേലി പോലീസ് പിടികൂടി.
പാക്കാനം ദയാഭവനില്‍ വിജയാനന്ദ്(58) ആണു പിടിയിലായത്. 2013-ലാണ് കേസിനാസ്പദമായ സംഭവം. കേസ് ആയതോടെ കോടതി സമന്‍സും വാറന്റും കൈപ്പറ്റാതെ മുങ്ങിയ പ്രതി പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലായിരുന്നു.
സംഭവശേഷം മുങ്ങിയ പ്രതി നാലുവര്‍ഷമായി തൊടുപുഴ മുട്ടത്തിനു സമീപം അറയാഞ്ഞിപ്പാറയില്‍ ആല്‍ബിന്‍ എന്ന പേരില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ ഭാര്യയാക്കി താമസിച്ചുവരുകയായിരുന്നു.
വാറന്റ് പ്രതിയെ കിട്ടാത്ത സാഹചര്യത്തില്‍ പോലീസ് അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ച സാഹചര്യത്തിലാണ് പ്രതി പിടിയിലായത്. ഡിവൈ.എസ്.പി. എന്‍.ബാബുക്കുട്ടന്‍, എസ്.എച്ച്.ഒ. മനോജ് മാത്യു, എസ്.ഐ. എം.എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ്കുമാര്‍, ജോബി സെബാസ്റ്റ്യന്‍ സതീഷ് എന്നിവര്‍ മൂന്ന് ദിവസമായി മഫ്തിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..