പ്രതീകാത്മക ചിത്രം | ഫോട്ടോ: Getty Images
കുണ്ടറ(കൊല്ലം) : മൂന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചുകൊന്നു. ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക്ക് നടത്തുന്ന പുത്തൂര്‍ തെക്കുംപുറം ശങ്കരവിലാസത്തില്‍ ഡോ. ബബുലിന്റെ മകള്‍ അനൂപയാണ് മരിച്ചത്. ബബുലിന്റെ ഭാര്യ ദിവ്യ(25)യെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു.
ദിവ്യയുടെ വീടായ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ തൊഴിലാളിയായ അച്ഛന്‍ ജോണി സെബാസ്റ്റ്യന്‍ വീട്ടിലെത്തിയപ്പോള്‍ ദിവ്യ ആദ്യം വാതില്‍തുറന്നില്ല. പിന്നീട് വാതില്‍തുറന്ന ദിവ്യയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ അച്ഛന്‍ കുഞ്ഞിനെ എടുത്തപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉടന്‍തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവസമയം ദിവ്യയും കുഞ്ഞും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പ്രസവത്തെത്തുടര്‍ന്ന് ദിവ്യ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നെന്നും ചികിത്സയിലായിരുന്നെന്നും പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോേളജ് ആശുപത്രിയിലേക്ക് മാറ്റി. കുണ്ടറ പോലീസ് കേസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..