കൊല്ലപ്പെട്ട ഓമന, പിടിയിലായ വിപിൻദാസ്
പൂവാർ: പട്ടാളത്തിൽനിന്നു വിരമിച്ച് നാട്ടിലെത്തിയ വിപിൻദാസിനെപ്പെറ്റി പരാതികളേറെ. ഇയാൾ മദ്യപിച്ചശേഷം സ്ഥിരമായി അമ്മ ഓമനയെ മർദിക്കാറുണ്ടായിരുന്നുന്നതായി ബന്ധുക്കൾ പറയുന്നു. മർദനമേറ്റ ഓമനയുടെ നിലവിളി പുറത്തു കേൾക്കാതിരിക്കാൻ വീട്ടിൽ ഉച്ചത്തിൽ പാട്ടുവയ്ക്കും. മർദനം തടയാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്ക് നേരേയും ആക്രമണമുണ്ടാവും.
അതിനാൽ ഇയാളെ ഭയന്നാണ് പ്രദേശവാസികൾ കഴിയുന്നത്. രാത്രിയായാൽ സുഹൃത്തുക്കളെത്തി അവരോടാപ്പം മദ്യപാനമുണ്ട്. ഓമനയുടെ പെൻഷൻ പണം വിപിൻദാസാണ് കൈകാര്യം ചെയ്തിരുന്നത്. ബന്ധുക്കളെയൊന്നും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല.
അടുത്തകാലത്ത് ഓമനയുടെ ബന്ധുവീട്ടിൽ അതിക്രമിച്ചുകയറി വീടിന്റെ ജനൽച്ചില്ലുകൾ പൊട്ടിക്കുകയും വീട്ടിലെ താമസക്കാരുടെ സർട്ടിഫിക്കറ്റുകളും മറ്റു വിലപിടിച്ച രേഖകളും മോഷ്ടിച്ചതിനും ഇയാൾക്കെതിരേ പോലീസിൽ പരാതിയുണ്ട്.
അതിക്രമത്തിൽ പൊറുതിമുട്ടി റൂറൽ എസ്.പി. ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇയാൾക്കെതിരേ ആരും പരസ്യമായി പ്രതികരിക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു.അമ്മയുടെ മൃതദേഹം രഹസ്യമായി മറവുചെയ്യാനായിരുന്നു ഇയാളുടെ ശ്രമമെന്നു പോലീസ് പറഞ്ഞു.
ശവപ്പെട്ടിയുമായി ദുരൂഹസാഹചര്യത്തിൽ വിപിൻദാസിനെ കണ്ടതോടെയാണ് പ്രദേശവാസികൾക്ക് സംശയം ഉണ്ടായത്. ഈ സംശയം ഓമനയുടെ മരണകാരണം കൊലപാതകമാണെന്ന കണ്ടെത്തലിൽ എത്തുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..