1365 കോടിയുടെ മോറിസ് കോയിന്‍ തട്ടിപ്പ്: മുഖ്യപ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും


വിനോയ് മാത്യു

Photo: Mathrubhumi

മലപ്പുറം: മോറിസ്കോയിൻ ക്രിപ്റ്റോ കറൻസിയുടെ പേരിൽ 1365 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയിരിക്കെ, മുഖ്യപ്രതിയായ മലപ്പുറം സ്വദേശിയുടെ പേരിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പോലീസ് തീരുമാനിച്ചു. സൗദിയിലേക്ക് കടന്നുവെന്നു കരുതുന്ന പൂക്കോട്ടുംപാടം അമരമ്പലം തോട്ടക്കരയിലെ നിഷാദിനെതിരേയാണ് (37) നോട്ടീസ് പുറപ്പെടുവിക്കുന്നത്.

മോറിസ്കോയിനിൽ നിക്ഷേപിച്ചാൽ വൻലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ചാണ് നിഷാദും കൂട്ടരും തട്ടിപ്പ് നടത്തിയത്. കേസിൽ ഒട്ടേറെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും അന്വേഷണം എളുപ്പമല്ലെന്നും പോലീസ് പറയുന്നു.

മണി ചെയിൻ മാതൃകയിൽ ആയിരക്കണക്കിനാളുകൾ പണം നിക്ഷേപിച്ച സംഭവമാണിത്. നിഷാദിനെതിരേ 2020 സെപ്റ്റംബർ 28-ന് പൂക്കോട്ടുംപാടം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. രണ്ടുമാസത്തിനുശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഒരു പരാതിയിലുള്ള കേസായതിനാൽ വിപുലമായ അന്വേഷണം നടന്നില്ല. നിഷാദ് വിദേശത്തേക്ക് കടക്കുകയും ചെയ്തു.

സംശയകരമായ ബാങ്കിടപാട് നടത്തുന്നവരുടെ പട്ടിക (സസ്പീഷ്യസ് ട്രാൻസാക്ഷൻ റിപ്പോർട്ട്-എസ്.ആർ.ടി.) അടുത്തിടെ കേന്ദ്ര സാമ്പത്തിക രഹസ്യാന്വേഷണവിഭാഗം (എഫ്.ഐ.യു.) കേരള പോലീസിന് കൈമാറി. അതനുസരിച്ച് കണ്ണൂർ പോലീസ് നടത്തിയ അന്വേഷണമാണ് തട്ടിപ്പിന്റെ ആഴം വെളിവാക്കിയത്. ആളുകൾ പണം നിഷേപിച്ചത് 45 അക്കൗണ്ടിലേക്കാണെന്നും അവിടുന്നത് ആറ് അക്കൗണ്ടുകളിലേക്ക് പോയെന്നും കണ്ണൂർ പോലീസ് കണ്ടെത്തി. ഈ ആറ് അക്കൗണ്ടുകളും പല പേരിൽ നിഷാദാണ് കൈകാര്യം ചെയ്തിരുന്നത്.

ഇന്റർനെറ്റ് മണി പേയ്മെന്റ് ഗേറ്റ്വേ വഴിയാണ് ആളുകൾ പണം നിക്ഷേപിച്ചത്. ആദ്യം നിഷേപിച്ചവർക്ക് വൻ തുക കിട്ടി. അതുകണ്ട് കൂടുതൽ പേർ ചേർന്നു. ലോൺറിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബെംഗളൂരു കമ്പനിയുടെ എം.ഡി.യെന്നാണ് നിഷാദ് ഇടപാടുകാരെ വിശ്വസിപ്പിച്ചത്. പക്ഷേ, ഇങ്ങനെ കമ്പനി രജിസ്റ്റർ ചെയ്തിട്ടില്ല. ഒരു മുറി ബെംഗളൂരുവിൽ വാടകയ്ക്കെടുക്കുകയും അതിന്റെ പേരിൽ ജി.എസ്.ടി. രജിസ്ട്രേഷൻ നേടുകയും ചെയ്തു. ഒരു മാസത്തിനുശേഷം മുറിയൊഴിഞ്ഞു. എന്നാൽ ജി.എസ്.ടി. രജിസ്ട്രേഷൻ നമ്പർ ഇടപാടുകൾക്കുപയോഗിച്ചു.

ഈ അക്കൗണ്ടിലൂടെ കോടിക്കണക്കിനു രൂപയുടെ ഇടപാടുകൾ നടക്കുന്നതുകണ്ടാണ് എഫ്.ഐ.യു. കേരള പോലീസിന് വിവരം നൽകിയത്. അവസാനം പണമെത്തിയ ആറ് അക്കൗണ്ടുകളിലൊന്നിൽ 34 കോടിയുണ്ടായിരുന്നു. അത് മരവിപ്പിച്ചിട്ടുണ്ട്. ആ തുക തട്ടിപ്പിനിരയായവർക്ക് നൽകാൻ പോലീസ് സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.


Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented