മോറിസ് കോയിന്‍ തട്ടിപ്പ്: ഒരാള്‍ കൂടി പിടിയില്‍, മുഖ്യസൂത്രധാരന്‍ നിഷാദ് സൗദിയിലേക്ക് കടന്നതായി സൂചന


മുഹമ്മദ് റനീഷ്

കണ്ണൂര്‍: ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന്‍ വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍കൂടി പിടിയിലായി. ചാലാട് പഞ്ഞിക്കല്‍ റഷീദ മന്‍സിലില്‍ മുഹമ്മദ് റനീഷിനെ (33) യാണ് കണ്ണൂര്‍ സിറ്റി അസി. കമ്മിഷണര്‍ പി.പി.സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

റനീഷിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ കോടികളുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കാസര്‍േകാട് ആലംപാടിയിലെ പി.മുഹമ്മദ് റിയാസ് (31), േകാഴിേക്കാട് എരിഞ്ഞിക്കലിലെ വസിം മുനവറലി (35), മഞ്ചേരി പുളിയറമ്പിലെ സി.ഷഫീഖ് (30), മലപ്പുറം വണ്ടൂരിലെ മുഹമ്മദ് ഷഫീഖ് (28) എന്നിവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയതിന്റെ മുഖ്യസൂത്രധാരന്‍ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മുഹമ്മദ് നിഷാദാണെന്ന് പോലീസ് പറഞ്ഞു. മലപ്പുറം പൂക്കോട്ടുംപാടം പോലീസ് നേരത്തേ രജിസ്റ്റര്‍ചെയ്ത കേസില്‍ ഹൈക്കോടതിയില്‍നിന്ന് ജാമ്യമെടുത്ത ഇയാള്‍ സൗദിയിലേക്ക് കടന്നതായി സൂചനയുണ്ട്.

ബെംഗളൂരുവിലെ ലോങ്റിച്ച് ടെക്നോളജി എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. കമ്പനിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ദിവസവും രണ്ടുമുതല്‍ അഞ്ചുശതമാനംവരെ പലിശ വാഗ്ദാനംചെയ്തും ക്രിപ്റ്റോ കറന്‍സി വാഗ്ദാനംചെയ്തും 1,265 കോടി പിരിച്ചെടുത്തതായി പോലീസ് പറഞ്ഞു. ഈ തുകയില്‍ ഭൂരിഭാഗവും ആദ്യകാല നിക്ഷേപകര്‍ക്ക് വിതരണം ചെയ്ത് മണിചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പ്. ബാങ്ക് അക്കൗണ്ടുകളില്‍ അവശേഷിച്ച 36 കോടി രൂപ മരവിപ്പിച്ചതായി പോലീസ് പറഞ്ഞു. അനിയന്ത്രിത നിക്ഷേപപദ്ധതി നിരോധനനിയമം പ്രകാരം പ്രതികളുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടുകെട്ടും. ഇതിനായി ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അക്കൗണ്ടിങ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലപ്പെടുത്തിയതായി എ.സി.പി. പി.പി.സദാനന്ദന്‍ പറഞ്ഞു. മുഹമ്മദ് റനീഷിനെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) മുന്‍പാകെ ഹാജരാക്കി.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented