രഞ്ജിത്ത്, പവൻ, പ്രകാശ്, രാഘവേന്ദ്ര
മംഗളൂരു: ഒരുമിച്ച് ബസില്‍ യാത്രചെയ്തതിന് വ്യത്യസ്ത മതത്തില്‍പ്പെട്ട യുവാവിനെയും യുവതിയെയും തടഞ്ഞുവെച്ച് അക്രമിച്ച സംഭവത്തില്‍ നാല് സംഘ്പരിവാറുകാര്‍ അറസ്റ്റില്‍.
രഞ്ജിത്ത് (41), പവന് (30), പ്രകാശ് (34), രാഘവേന്ദ്ര (40) എന്നിവരെയാണ് പാണ്ഡേശ്വരം പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് മംഗളൂരു ബസ്സ്റ്റാന്‍ഡിലാണ് അക്രമം.
ഉഡുപ്പിയിലേക്ക് പോകുന്ന ബസില്‍ ഒരേ സീറ്റിലിരുന്ന ശിവമോഗ സ്വദേശിയായ യുവാവും ഉഡുപ്പി സ്വദേശിയായ യുവതിയുമാണ് അക്രമിക്കപ്പെട്ടത്. ബസില്‍നിന്ന് പുറത്തിറക്കിയ ഇരുവരെയും അക്രമികള്‍ മര്‍ദിച്ചു. അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. ഇതര മതത്തില്‍പ്പെട്ടവര്‍ ഒരുമിച്ചുപോകുമ്പോള്‍ അക്രമിക്കുമെന്നറിഞ്ഞിട്ടും എന്ത് ധൈര്യത്തിലാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് അക്രമികള്‍ ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇരുവരുടെയും വിലാസവും മറ്റു വിവരങ്ങളും ചോദിച്ചറിയുന്നതും പെണ്‍കുട്ടി കൈകൂപ്പി ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്.
സംഭവത്തില്‍ പൊലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ശനിയാഴ്ച പാണ്ഡേശ്വരം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..