ഫഹദ്
തിരൂര്‍: സഹപ്രവര്‍ത്തകരായ യുവതിയും യുവാവും കാറിലിരിക്കുമ്പോള്‍ സദാചാര പോലീസ് ചമഞ്ഞെത്തി ഭീഷണിപ്പെടുത്തി പണം കവര്‍ന്നതിന് തൊട്ടുപിന്നാലെ തിരൂരില്‍ വീണ്ടും സദാചാര ഗുണ്ടായിസം.
കൂട്ടായിയില്‍ കടല്‍ കാണാനെത്തി സുഹൃത്തിനൊപ്പം യുവതി ബീച്ചിലിരിക്കുമ്പോള്‍ നാലംഗസംഘം അക്രമിച്ചതായതാണ് പരാതി. കേസില്‍ പടിഞ്ഞാറെക്കര വാടിക്കല്‍ സ്വദേശി ചക്കപ്പന്റെ പുരക്കല്‍ ഫഹദിനെ (28) അറസ്റ്റുചെയ്തു.
പരാതിക്കാരിയായ യുവതിയുടെ കൈയിലും വസ്ത്രത്തിലും പിടിച്ച് മാനഹാനി വരുത്തിയതായും സുഹൃത്തിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതായുമാണ് പരാതി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. മൂന്നുപ്രതികളെ കൂടി പിടികിട്ടാനുണ്ട്.
Content Highlights: moral policing and attack against a woman and her friend in kootayi beach tirur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..