-
പത്തനാപുരം (കൊല്ലം) : സദാചാരഗുണ്ടകൾ ചമഞ്ഞെത്തിയവർ വീട്ടിൽക്കയറി വിധവയായ യുവതിയെ ക്രൂരമായി മർദിച്ചു. പത്തനാപുരം നടുക്കുന്ന് മൃഗാശുപത്രിക്ക് സമീപം പ്രശാന്ത് ഭവനിൽ ശാലിനി(34)യെയാണ് നാൽവർ സംഘം മർദിച്ച് അവശയാക്കിയത്. തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റു. രണ്ടുകുട്ടികളുടെ അമ്മയായ യുവതി പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ബന്ധു ഉൾപ്പെടെ അയൽവാസികളായ നാലുപേരുടെപേരിൽ പത്തനാപുരം പോലീസ് കേസെടുത്തു. വീട്ടിലെത്തിയ ബന്ധുവായ യുവാവുമായി വീട്ടമ്മ സംസാരിച്ചിരിക്കുമ്പോഴായിരുന്നു ആക്രമണം. യുവാവ് വീട്ടിലെത്തിയതിനെ ചോദ്യംചെയ്തുകൊണ്ടായിരുന്നു മർദനമെന്ന് യുവതി പറഞ്ഞു.
ഭർത്താവ് മരിച്ചശേഷം കുട്ടികളെ അഗതിമന്ദിരത്തിലാക്കി തൃശ്ശൂരിൽ വീട്ടുജോലിചെയ്യുകയായിരുന്നു ശാലിനി. ഒരാഴ്ചമുൻപ് ചില ആവശ്യങ്ങൾക്കാണ് വീട്ടിലെത്തിയത്. മർദിച്ചവർ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.
Content Highlights: moral police attack on woman, Pathanapuram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..