മോന്‍സന്റെ കൈവശം തിമിംഗില എല്ലുകളും, കേസെടുത്തു; പീഡനക്കേസില്‍ മേക്കപ്പ്മാന്‍ അറസ്റ്റില്‍


വനംവകുപ്പ് കണ്ടെത്തിയ തിമിംഗലത്തിന്റെ എല്ല്, മോൻസൻ മാവുങ്കൽ. photo: mathrubhumi news|screen grab, facebook.com|DrMonsonMavunkal

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ല് വനംവകുപ്പ് കണ്ടെത്തി. മോണ്‍സന്റെ പുരാവസ്തു മ്യൂസിയത്തിലാണ് തിമിംഗിലത്തിന്റെ രണ്ട് എല്ലുകള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ മോന്‍സന്റെ അറസ്റ്റിന് മൂന്നുദിവസം മുമ്പ് ഇവ മ്യൂസിയത്തില്‍ നിന്ന് കടത്തിയിരുന്നു. കാക്കനാട്ടെ ഒരുവീട്ടില്‍ നിന്നാണ് വനംവകുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഇവ പിടിച്ചെടുത്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് പുതിയ കേസും രജിസ്റ്റര്‍ ചെയ്തു.

തിമിംഗിലത്തിന്റെ എല്ല് മ്യൂസിയത്തില്‍ നിന്ന് മാറ്റിയതായി ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് ബോധ്യപ്പെട്ടത്. ഇക്കാര്യം ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വനംവകുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഇവ കണ്ടെത്തിയത്. എല്ലുകള്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന ആനക്കൊമ്പ് അടക്കമുള്ള വസ്തുക്കള്‍ വ്യാജമാണെന്ന് നേരത്തെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ തിമിംഗിലത്തിന്റെ എല്ല് യഥാര്‍ഥമായതിനാലാണ് ഇവ വീട്ടില്‍നിന്ന് കടത്തിയതെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരം വനംവകുപ്പിന് കൈമാറിയത്.

ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സന്റെ അടുത്ത സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തു. മേക്കപ്പ്മാനായ ജോഷിയെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ഈ പെണ്‍കുട്ടിയുടെ പരാതിയില്‍ മോണ്‍സനെതിരേയും പോക്‌സോ കേസ് ചുമത്തിയിരുന്നു. ജോഷിയെ ഞായറാഴ്ച തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

content highlights: monson's makeup man arrested in pocso case, whale bone found

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented