
ഷിബു എസ്.നായർ
വെള്ളറട: സ്വര്‍ണം പണയംവെച്ച് പുറത്തിറങ്ങിയ വീട്ടമ്മയുടെ കൈയില്‍നിന്ന് 13000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്തയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കാഞ്ഞിരംകുളം ചാവടി മണല്‍തട്ട് കാനാന്‍ കോട്ടേജില്‍ ഷിബു എസ്.നായരാണ് (42) അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ പനച്ചമൂട് പുളിമൂട് ജങ്ഷന് സമീപത്തുവെച്ച് വേങ്കോട് സ്വദേശിയായ വീട്ടമ്മയുടെ കൈയില്‍നിന്നാണ് പണം കവര്‍ന്നത്. പനച്ചമൂട്ടിലെ സ്വകാര്യ പണമിടപാട് കേന്ദ്രത്തില്‍നിന്ന് സ്വര്‍ണം പണയംവെച്ചിട്ട് പുറത്തിറങ്ങി നടക്കുമ്പോഴാണ് ബൈക്കിലെത്തിയ മോഷ്ടാവ് പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ചത്. ബൈക്കോടിച്ച് പോകാന്‍ ശ്രമിച്ചെങ്കിലും വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി വെള്ളറട പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സുവിശേഷകനായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണെന്നും വീടുനിര്‍മാണത്തിന് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പലരില്‍നിന്നു പണം തട്ടിയെടുത്ത കേസിലും പ്രതിയാണെന്ന് വെള്ളറട പോലീസ് പറഞ്ഞു.
Content Highlights: money theft in vellarada, accused caught by mob
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..