തിരുവനന്തപുരത്തെ വനിതാ ഡോക്ടറില്‍നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത ബിഹാര്‍ സ്വദേശി അറസ്റ്റില്‍


നിർമൽ കുമാർ ചൗധരി

തിരുവനന്തപുരം: ആധുനിക മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാന്‍ ധനസഹായം വാഗ്ദാനം നല്‍കി വനിതാ ഡോക്ടറില്‍നിന്നും ഒന്നരക്കോടി രൂപ തട്ടിയെടുത്ത ബീഹാര്‍ സ്വദേശിയും കൂട്ടാളികളും അറസ്റ്റില്‍.

സിറ്റി സൈബര്‍ ക്രൈം പോലീസാണ് ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നും പ്രതികളെ പിടികൂടിയത്. ബീഹാര്‍ സ്വദേശിയായ നിര്‍മല്‍ കുമാര്‍ ചൗധരിയാണ് സംഘത്തലവന്‍. പാട്യാല കോടതിയില്‍ ഹാജരാക്കിയ ഇയാളെ കേരളത്തിലേക്ക് കൊണ്ടുവരും.

സൈബര്‍ക്രൈം ഡിവൈ.എസ്.പി. ശ്യാംലാലിന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയായി ഉത്തര്‍പ്രദേശ്, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. സംഘത്തലവനെക്കൂടാതെ പ്രാദേശിക ഭാഷ സംസാരിക്കുന്ന ഗോവ സ്വദേശിനിയെയും കൂട്ടാളിയെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരുടെ സൈബര്‍ ഇടപാടുകള്‍ പരിശോധിച്ച് സൈബര്‍ പോലീസ് ഏറെനാളായി പ്രതികള്‍ക്കു പിന്നാലെയുണ്ടായിരുന്നു. കോവിഡ് വ്യാപകമായ കാലത്താണ് തിരുവനന്തപുരം സ്വദേശിനിയായ വനിതാ ഡോക്ടറില്‍നിന്ന് ഇവര്‍ ഒന്നരക്കോടി തട്ടിയത്.സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പ്രൊഫഷണല്‍സിനെയാണ് ഇവര്‍ തട്ടിപ്പിനിരയാക്കിയിരുന്നത്. 100-ല്‍ അധികം ബാങ്ക് അക്കൗണ്ടുകളില്‍നിന്നുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍, പി.ഒ.എസ്. മിഷ്യനുകള്‍, നിരവധി സിം കാര്‍ഡുകള്‍, തട്ടിപ്പിനുപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ എന്നിവയും ഇവരില്‍നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

Content Highlights: money fraud case bihar native arrested by police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented