പിരിവിനെത്തിയ ഉദ്യോഗസ്ഥർ, സിസിടിവി ദൃശ്യം | Screengrab: Mathrubhumi News
ഇടുക്കി: കുമളിയില്‍ ഏലം കര്‍ഷകരില്‍നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ചെറിയാന് വി. ചെറിയാന്, ബീറ്റ് ഓഫീസര്‍ എ.രാജു എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. മാതൃഭൂമി ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
മാതൃഭൂമി ന്യൂസാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ 'ഓണപ്പിരിവ്' സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ഉദ്യോഗസ്ഥര്‍ ടാക്സി വാഹനങ്ങളിലെത്തിയാണ് ഏലം കര്‍ഷകരില്‍നിന്ന് പണം പിരിച്ചിരുന്നത്. കുറഞ്ഞതുക നല്കുന്ന കര്‍ഷകരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പിരിവിനെത്തിയ ചെറിയാന്റെയും രാജുവിന്റെയും സിസിടിവി ദൃശ്യങ്ങളടക്കമാണ് മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയത്. ഇതേത്തുടര്‍ന്നാണ് ദൃശ്യങ്ങളിലുള്ള ഇരുവര്‍ക്കുമെതിരേ വനംവകുപ്പ് നടപടി സ്വീകരിച്ചത്. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.
മേഖലയില്‍ ഇത്തരത്തിലുള്ള പണപ്പിരിവ് വ്യാപകമാണെന്നാണ് കര്‍ഷകരുടെ പരാതി. ഏലത്തിന് വില കുറഞ്ഞിരിക്കുന്ന സമയത്താണ് ഓണപ്പിരിവെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ ചൂഷണംചെയ്യുന്നത്.
Content Highlights: money collection from cardamom farmers forest department suspended two officers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..