സിനിമ ഷൂട്ടിങ്ങിനെന്ന വ്യാജേന കടയില്‍ കയറി യുവതിയെ കടന്നുപിടിക്കാന്‍ ശ്രമം; യുവാവിനെതിരേ പരാതി


ഓയൂര്‍(കൊല്ലം): മെഡിക്കല്‍ സ്റ്റോറിലെത്തിയ യുവാവ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. സിനിമയെടുക്കാന്‍ എത്തിയതാണെന്നും ആളുകള്‍ മരുന്നുവാങ്ങുന്ന സീന്‍ ചിത്രീകരിക്കേണ്ടതുണ്ടെന്നും അതിന് കട അനുയോജ്യമാണെന്നും അറിയിച്ചു. അനുമതി വാങ്ങാന്‍ ഉടമയുടെ ഫോണ്‍ നമ്പര്‍ വാങ്ങി.

കാര്യങ്ങള്‍ ധാരണയായെന്നു വിശ്വസിപ്പിച്ച് കടയ്ക്കുള്ളില്‍ കയറി ചുറ്റിക്കറങ്ങുകയും ജീവനക്കാരിയായി നിങ്ങള്‍തന്നെ അഭിനയിക്കണമെന്നു പറഞ്ഞ് യുവതിയുടെ ഉയരം പരിശോധിക്കാന്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതിയുടെ ശ്രദ്ധമാറിയതോടെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ബഹളം കൂട്ടിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു.

കടയുടമ പൂയപ്പള്ളി പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് മെഡിക്കല്‍ സ്റ്റോറിന് സമീപത്തെ സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു.

Content Highlights: molestation attempt against woman in oyur kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented