
നിം ബഹാദൂർസിങ്
നെടുമങ്ങാട്(തിരുവനന്തപുരം): ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ നേപ്പാള്‍ സ്വദേശി അറസ്റ്റില്‍. നിം ബഹാദൂര്‍സിങ് (25) ആണ് അറസ്റ്റിലായത്.
സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന യുവതിയെ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ നെടുമങ്ങാട് കല്ലിങ്ങലില്‍ വച്ച് ആക്രമിക്കുവാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
വാഹനം തടഞ്ഞുനിര്‍ത്തി പിന്‍സീറ്റിലേക്ക് തള്ളിമാറ്റി മുന്‍സീറ്റില്‍ കയറിയിരുന്ന് വാഹനം ഓടിക്കാന്‍ ശ്രമിച്ചു.
യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇയാള്‍ ഭാര്യയും കുട്ടിയുമായി പുലിപ്പാറയിലാണ് താമസിക്കുന്നത്. കല്ലിങ്ങലിലുള്ള സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: molestation attempt against woman in nedumangad trivandrum, nepal native arrested
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..