അമൽ ഫെർണാണ്ടസ്
കൊട്ടാരക്കര : ട്രാന്‍സ്ജെന്‍ഡറിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഏറെനാളായി ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയില്‍. കൊല്ലം പട്ടത്താനം ജനകീയനഗര്‍ മിനിവിഹാറില് അമല്‍ ഫെര്ണാണ്ടസാ(22)ണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.
ട്രാന്‍സ്ജെന്‍ഡറായ ആളെ കൊട്ടാരക്കരയില്‍നിന്ന് വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മര്‍ദിച്ച് അവശനാക്കി പണവും സ്വര്‍ണാഭരണങ്ങളും കവരുകയും ചെയ്തെന്നായിരുന്നു കേസ്. ഇയാളുടെ ഇരുചക്രവാഹനവും സംഘം കവര്‍ന്നിരുന്നു. സംഘത്തിലെ രണ്ടുപേര്‍ ആദ്യംതന്നെ പിടിയിലായിരുന്നു. ഒളിവിലായിരുന്ന അമല്‍ ഫെര്‍ണാണ്ടസിനെ കൊല്ലം നഗരത്തില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണവും സ്വര്‍ണാഭരണങ്ങളും വാഹനവും പ്രതിയില്‍നിന്ന് പോലീസ് കണ്ടെടുത്തു.
കൊട്ടാരക്കര എസ്.ഐ. രാജീവ്, എ.എസ്.ഐ.മാരായ ഓമനക്കുട്ടന്, വിനോദ്, സി.പി.ഒ. സലില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Content Highlights: molestation attempt against transgender in kottarakkara, youth arrested by police
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..