
കെ. ചിലമ്പരശൻ
ചെന്നൈ: ഓടിക്കൊണ്ടിരുന്ന ബസില്‍ യാത്രക്കാരിയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ കണ്ടക്ടറും ഡ്രൈവറും അറസ്റ്റില്‍. വിഴുപുരം-കൊത്തമംഗലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസിലെ കണ്ടക്ടര്‍ കെ. ചിലമ്പരശനും (32), ഡ്രൈവര്‍ കെ. അന്പുശെല്വനുമാണ് (45) പിടിയിലായത്.
ചിലമ്പരശനാണ് കോളേജ് വിദ്യാര്‍ഥിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടക്കിയത്. കുറ്റകൃത്യത്തിന് പ്രേരണനല്കിയെന്നപേരിലാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊത്തമംഗലത്തേക്ക് പോകുന്നതിനായി വിഴുപുരത്തുനിന്നാണ് യുവതി ബസില്‍ കയറിയത്. പെരുമ്പാക്കം സ്റ്റോപ്പില്‍ മറ്റ് യാത്രക്കാര്‍ ഇറങ്ങിയതോടെ ബസില്‍ ജീവനക്കാരും യുവതിയും മാത്രമായി.
ഈ സമയം യുവതിയുടെ അടുത്തുവന്നിരുന്ന കണ്ടക്ടര്‍ അനാവശ്യമായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പിന്നീട് ബസില്‍നിന്ന് ഇറങ്ങിയതിനുശേഷം ഭര്‍ത്താവിനൊപ്പം വിഴുപുരം ജില്ലയിലെ കാനായ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
കേസെടുത്ത പോലീസ് വെള്ളിയാഴ്ച ഇരുപ്രതികളെയും അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. ഇവരെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..