-
തിരുവനന്തപുരം: ആലുവയിൽ ആറു വയസ്സുകാരിയെ ബന്ധുവായ യുവതി പീഡിപ്പിച്ചെന്ന പരാതിയിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു. ആലുവ എടത്തല പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി രജിസ്റ്റർചെയ്ത കേസിൽ പ്രതിയെ അറസ്റ്റുചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്ന മാതാപിതാക്കളുടെ പരാതിയിലാണ് കമ്മിഷൻ ഉത്തരവ്.
പരാതിക്കാർ നേരത്തേ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്ന് കേസിന്റെ അന്വേഷണം എടത്തല പോലീസിൽനിന്ന് ഡിവൈ.എസ്.പി. ഓഫീസിലെ എസ്.ഐ.ക്ക് നൽകിയെങ്കിലും ഇതുവരെ കുട്ടിയിൽനിന്ന് മൊഴിയെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.
എറണാകുളം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ചെയർമാൻ കെ.വി.മനോജ്കുമാർ, അംഗം കെ.നസീർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഉത്തരവായി.
Content Highlights:molestation against six year old girl child rights commission ordered for crime branch inquiry
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..