
പി.കെ.നസീർ
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂട്ടറിലെത്തി ശാരീരികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ ആനയിടുക്ക് സ്വദേശി പി.കെ.നസീറാ(42)ണ് അറസ്റ്റിലായത്. തളിപ്പറമ്പ് എസ്.ഐ. പി.സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ 13-ന് തളിപ്പറമ്പ് പാലകുളങ്ങരയിലായിരുന്നു കേസിനാസ്പദമായ സംഭവം.
കടയിൽ പോവുകയായിരുന്ന പെൺകുട്ടിയെ സ്കൂട്ടറിലെത്തിയ പ്രതി ഉപദ്രവിക്കുകയായിരുന്നു. കുതറിമാറിയ പെൺകുട്ടി ബഹളംവെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. അതിനിടെ പ്രതി കടന്നുകളഞ്ഞു.
പ്രതി സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ വിവിധ സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു. മുഖാവരണവും ഹെൽമെറ്റും വെച്ചതിനാൽ തിരിച്ചറിയുക പ്രയാസമായിരുന്നു.
തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ചിത്രത്തിലുള്ളയാൾ നസീറാണെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചു.
തുടർന്ന് ഇയാളെ നിരീക്ഷിച്ച പോലീസ് ദൃശ്യം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. മൊബൈൽ ലൊക്കേഷനുൾപ്പെടെ തിരിച്ചറിഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് നസീറിനെ കസ്റ്റഡിയിൽ എടുത്തത്.
Content Highlights:molestation against girl man arrested in thaliparamba kannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..