വിയ്യൂർ സെൻട്രൽ ജയിൽ| Photo: Mathrubhumi
തൃശ്ശൂര്‍: തടവുകാര്‍ സൈ്വരവിഹാരം നടത്തുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. കോട്ടയത്തെ കെവിന് ദുരഭിമാനക്കൊലക്കേസിലെ പ്രതിയില്‍നിന്ന് 20,000 രൂപ വിലയുള്ള ഫോണും സിം കാര്‍ഡുമാണ് പിടികൂടിയത്. ബുധനാഴ്ച വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഡി.ജി.പി. ഷേക്ക് ദാര്‍വേസ് സാഹിബ് സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു മുന്നോടിയായി ഉത്തരമേഖലാ എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍പരിശോധനയിലാണ് ഫോണും സിം കാര്‍ഡും കണ്ടെടുത്തത്.
ജീവനക്കാര്‍ക്ക് ഡി.ജി.പി.യുടെ താക്കീത്
തൃശ്ശൂര്‍: ജയിലുകളില്‍ നിരോധിതവസ്തുക്കള്‍ കണ്ടെത്തിയെന്ന വാര്‍ത്ത കേള്ക്കാനിടവരരുതെന്ന് ജീവനക്കാര്‍ക്ക് ജയില്‍ ഡി.ജി.പി. ഷേക്ക് ദാര്‍വേസ് സാഹിബിന്റെ താക്കീത്. എല്ലാ ജയിലുകളിലേക്കും ഇക്കാര്യം കാണിച്ച് സര്‍ക്കുലര്‍ അയയ്ക്കാനും തീരുമാനിച്ചു.
അന്തേവാസികളെ ജയിലിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ വിശദമായ പരിശോധന നടത്താനുള്ള ജീവനക്കാര്‍ എല്ലായിടത്തുമുണ്ട്. അന്തേവാസികളുടെ താമസയിടങ്ങള്‍ നിശ്ചിതസമയങ്ങളില്‍ പരിശോധിക്കുകയും വേണം. ജയിലിലെ മൊബൈല്‍ ഫോണ്‍ ജാമറുകള്‍ കാലഹരണപ്പെട്ടതാണെന്ന് അധികൃതര്‍ ചൂണ്ടിക്കാണിച്ചു. ജയിലിലേക്ക് െമാബൈല്‍ ഫോണുകള്‍ എത്താതിരിക്കാനുള്ള നടപടി സ്വീകരിച്ചാല്‍ ജാമറുകളുടെ ആവശ്യമില്ലെന്ന് ഡി.ജി.പി. നിര്‍ദേശം നല്കി.
ജയില്‍ ഉത്തരമേഖലാ ഡി.െഎ.ജി. വിനോദ്കുമാര്‍, മധ്യമേഖലാ ഡി.െഎ.ജി. സാം തങ്കയ്യന് തുടങ്ങിയവരും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡി.ജി.പി.യോടൊപ്പം എത്തിയിരുന്നു. വിയ്യൂരിലെ അതിസുരക്ഷാ ജയിലിലും സന്ദര്‍ശനം നടത്തിയാണ് ഡി.ജി.പി. മടങ്ങിയത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഒരുമാസത്തിനിടെ...
• സെപ്റ്റംബര്‍ 11 -ജയില്‍ ബ്യൂട്ടി പാര്‍ലറില്‍നിന്ന് കഞ്ചാവ്.
• ഓഗസ്റ്റ് 27- കഞ്ചാവ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം. പിടിച്ചുമാറ്റാന്‍ ചെന്ന വാര്‍ഡന്റെ വിരലൊടിച്ചു.
• ഓഗസ്റ്റ് 26 - ജയിലില്‍ മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ പക്കല്‍നിന്ന് കഞ്ചാവ്, മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, ചാര്‍ജര്‍.
• ഓഗസ്റ്റ് 19 - കൊടി സുനിയില്‍നിന്ന് മൊബൈല്‍ ഫോണ്‍, ഹെഡ് സെറ്റ്, സിം കാര്‍ഡ്, ചാര്‍ജര്‍, കത്രിക.
• ഓഗസ്റ്റ് 11 - വിചാരണത്തടവുകാരില്നിന്ന് മൊബൈല്‍ ഫോണുകള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..