സംഗീത, റിജോ
തൃശ്ശൂര്‍: നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ വീട്ടമ്മയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത് വീട്ടമ്മയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെ.
ബുധനാഴ്ച വൈകിട്ടാണ് കാര്യാട്ടുകര സ്വദേശിനി സംഗീത(26)യെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് സുനില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസിനെ സമീപിച്ചത്. പരാതി എഴുതിനല്‍കിയിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ ഫോണ്‍നമ്പര്‍ ഉപയോഗിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനൊപ്പം നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി. ഈ പരിശോധനയിലാണ് സ്വകാര്യ ഹോട്ടലിലെ മുറിയില്‍ സംഗീതയെയും ഒളരിക്കര മണിപ്പറമ്പില്‍ ജിമ്മിയുടെ മകന് റിജോ(26)യെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഗീതയുടെ ഭര്‍ത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയോടെയാണ് സംഗീതയും റിജോയും നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ച ശേഷം ഇരുവരും ജനല്‍കമ്പിയില്‍ തൂങ്ങിയെന്നാണ് നിഗമനം. സംഗീതയ്ക്ക് മൂന്ന് മക്കളുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: missing woman and young man found dead at a hotel room in thrissur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..