കള്ളക്കരയിലെ പൊട്ടക്കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മൃതദേഹം അഗ്നിശമനസേന പുറത്തെടുക്കുന്നു
അഗളി: അട്ടപ്പാടി കള്ളക്കരയില്‍ ആദിവാസി വിദ്യാര്‍ഥിനിയെ പൊട്ടക്കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കള്ളക്കര ഊരിലെ മരുതന്റെയും മരുതിയുടെയും മകള്‍ ധനുഷയെയാണ് (15) മരിച്ചനിലയില്‍ കണ്ടെത്തിയത്.
അഗളി ഗവ. ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് ധനുഷ. കഴിഞ്ഞ വ്യാഴാഴ്ചമുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പൊട്ടക്കിണറ്റില്‍ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അപസ്മാരമുള്ള ധനുഷയ്ക്ക് ഇടയ്ക്ക് ബോധം നഷ്ടപ്പെടാറുണ്ടായിരുന്നതായും വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ ധനുഷയ്ക്ക് അപസ്മാരബാധയെ ത്തുടര്‍ന്ന് ബോധം നഷ്ട്ടപ്പെട്ടതായും ബോധം തിരിച്ചുകിട്ടിയതോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിതായും വീട്ടുകാര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. വീട്ടുകാര്‍ പിന്തുടര്ന്നെങ്കിലും പെണ്‍കുട്ടിയെ കാണാതായെന്ന് ഷോളയൂര്‍ പോലിസില്‍ മാതാപിതക്കള്‍ വിവരം അറിയിച്ചിരുന്നു.
പോലീസ് മൂന്നുദിവസമായി അന്വേഷിച്ചുവരുന്നതിനിടെയാണ് തിങ്കളാഴ്ച ഊരിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടത്. മണ്ണാര്‍ക്കാട്ടുനിന്ന് അഗ്നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഊരില്‍ പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയതില്‍ വീട്ടില്‍നിന്ന് കിണറിലേക്ക് വന്നതായാണ് കണ്ടെത്തിയത്.
ധനുഷ വീട്ടില്‍നിന്ന് ഇറങ്ങിയോടുന്നതിനിടെ കാല്‍തെറ്റി പൊട്ടക്കിണറ്റില്‍ വീണതാകാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഷോളയൂര്‍ സി.ഐ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..