എവിടെപ്പോയി ദിവ്യയും മകളും?


അമൽ നായർ

ക്രൈം ഫയൽസ്‌, കാണാമറയത്ത് വർഷം പതിനൊന്ന്

ദിവ്യ, ഗൗരി

തിരുവനന്തപുരം: പിതാവിന്റെ വേർപാടും അമ്മയുടെയും സഹോദരിയുടെയും കാത്തിരിപ്പും കുടുംബത്തിന്‍റെ തകർച്ചയുമൊന്നുമറിയാതെ ദിവ്യയും മകളും അപ്രത്യക്ഷമായിട്ട്‌ പതിനൊന്ന് വർഷം കഴിഞ്ഞു. അന്വേഷണങ്ങൾ എങ്ങുമെത്തിയില്ലെങ്കിലും ഏറെനാളായുള്ള കുടുംബത്തിന്റെ പ്രതീക്ഷകൾ ഇന്നും തുടരുകയാണ്.പൂവച്ചൽ വേങ്ങവിളയിൽ ദിവ്യാമന്ദിരത്തിൽനിന്ന്‌ ഊരൂട്ടമ്പലം വെള്ളൂർകോണത്ത് വാടകയ്ക്കു താമസിച്ചിരുന്ന ദിവ്യയെയും മകൾ ഒന്നര വയസ്സുകാരി ഗൗരിയെയും 2011 ഓഗസ്റ്റ് 18 മുതലാണ് കാണാതായത്.

പ്രണയിച്ച് വീടുവിട്ടിറങ്ങിയ ദിവ്യയ്ക്കൊപ്പം താമസിച്ചിരുന്ന പങ്കാളി പൂവാർ സ്വദേശി മാഹീൻ കണ്ണായിരുന്നു അമ്മയെയും മകളെയും വേളാങ്കണ്ണിയിലേക്കെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയത്. പിന്നീടെന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഇയാൾക്ക് വ്യക്തമായ മറുപടികളില്ലാത്തതാണ് ദുരൂഹതകളുണ്ടാക്കുന്നത്.മനുഷ്യാവകാശ കമ്മിഷനെ തെറ്റിധരിപ്പിച്ച് പോലീസിനെതിരേ ഉത്തരവു നേടിയാണ് ഇയാൾ നാട്ടിൽ നടക്കുന്നത്. ഇവരുടെ തിരോധാനം ആദ്യം അന്വേഷിച്ച പോലീസ് സംഘം ഇരുവരും കൊല്ലപ്പെട്ടിരിക്കാമെന്ന നിഗമനങ്ങളിലേക്കു വരെ എത്തിയിരുന്നു. എന്നാൽ, ഇന്നും സംഭവത്തെക്കുറിച്ച് ആർക്കും വ്യക്തതയില്ല.ഒരു തിരോധാനത്തിന്റെ കഥ

വിവാഹിതനാണെന്നും അന്യമതസ്ഥനാണെന്നുമുള്ള വിവരങ്ങൾ മറച്ചുവച്ച് മനുവെന്ന പേരിലാണ് മാഹീൻ ദിവ്യയുമായി അടുപ്പത്തിലാവുന്നത്. പിന്നീട് ദിവ്യയെ വിളിച്ചിറക്കി കൊണ്ടുപോയി. ദിവ്യ ഗർഭിണിയായതോടെ മാഹീൻ വിദേശത്തേക്കു കടന്നു.

ദിവ്യ പ്രസവിച്ച് ഒന്നര വർഷത്തിനു ശേഷമാണ് മാഹീൻ തിരികെയെത്തുന്നത്. തുടർന്ന് ദിവ്യയും കുഞ്ഞുമായി മാഹീൻ ഊരൂട്ടമ്പലത്ത് താമസം തുടങ്ങി.

ഇവിടെവച്ചാണ് മാഹീന് വേറെ ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന് ദിവ്യ അറിയുന്നത്. ഇത് മാഹീന്റെ കുടുംബവും അറിഞ്ഞതോടെ തർക്കങ്ങളുണ്ടാവുകുയും ചെയ്തു. 2011 ഓഗസ്റ്റ് 18 വൈകീട്ടാണ് മാഹീൻ ദിവ്യയെയും മകളെയും കൂട്ടിക്കൊണ്ടുപോകുന്നത്. ഇരുവരും പോകുന്നത് ദിവ്യയുടെ സഹോദരി ശരണ്യ യാദൃച്ഛികമായി കണ്ടതാണ് കേസിലെ പ്രധാന തെളിവ്.

കാണാതായതിനെ തുടർന്ന് ദിവ്യയുടെ അമ്മ രാധ, മാഹീനെ ഫോണിൽ വിളിച്ചപ്പോൾ ആദ്യം പൂവാറിലാണെന്നും പിന്നീട് വേളാങ്കണ്ണിയിലേക്കു പോകുകയാണെന്നുമായിരുന്നു മറുപടി.

ദിവസങ്ങൾ പിന്നിട്ടിട്ടും ഇരുവരെയും കാണാത്തതിനാൽ രാധ മാറനല്ലൂർ പോലീസിലും മാഹീന്റെ സ്വദേശമായ പൂവാർ സ്റ്റേഷനിലും പരാതി നൽകി.

മാഹീൻ പറഞ്ഞതിങ്ങനെ

ദിവ്യയെയും കുഞ്ഞിനെയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുകയാണെന്നായിരുന്നു മാഹീൻ പോലീസിനോടു വെളിപ്പെടുത്തിയത്.ഇവരെ വേളാങ്കണ്ണിയിൽനിന്നു കൂട്ടിക്കൊണ്ടുവരാമെന്നുപറഞ്ഞു പോയ ഇയാളെ കുറച്ചുനാളത്തേക്കു കാണാതായി. ഇടവേളയ്ക്കു ശേഷം നാട്ടിലെത്തിയ ഇയാളിപ്പോഴും കുടുംബമായി കഴിയുകയാണ്.

ഒരു കുടുംബം തകർത്ത സംഭവം

മകളുടെ തിരോധാനത്തോടെ ഈ കുടുംബം തകർച്ചയിലായി. കോൺട്രാക്ടറുടെ സഹായിയായി നിൽക്കുകയായിരുന്ന ദിവ്യയുടെ അച്ഛൻ ജയചന്ദ്രൻ ടെറസിൽനിന്നു വീണ്‌ കിടപ്പായതോടെ അന്വേഷണങ്ങൾ നിലച്ചു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീട്‌ വിൽക്കേണ്ടിവന്നു. ജയചന്ദ്രൻ ആത്മഹത്യ ചെയ്തതോടുകൂടി കുടുംബത്തിന്റെ തകർച്ച പൂർണമായി. വീട്ടുജോലി ചെയ്താണ് അമ്മ രാധ കഴിയുന്നത്.

എങ്ങുമെത്താത്ത അന്വേഷണം

അന്വേഷണത്തിനായി ഒരു ഉദ്യോഗസ്ഥൻ ദിവ്യയുടെ കുടുംബത്തിൽനിന്നു പണം കൈപ്പറ്റിയെന്ന് ആരോപണമുണ്ട്. വേളാങ്കണിയിൽ അന്വേഷണം നടത്താനെന്ന പേരിലായിരുന്നു പണം ആവശ്യപ്പെട്ടത്. പരസ്യം നൽകാനെന്ന പേരിലും പണം വാങ്ങി.

2019-ൽ മാറനല്ലൂർ പോലീസ്, അന്വേഷണം പുനരാരംഭിച്ചു. മാഹീനെ നോട്ടീസ് നൽകി വിളിപ്പിച്ചു.

പോലീസിന്റെ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി തലകുനിച്ചു നിൽക്കുന്ന രീതിയായിരുന്നു ഇയാളുടേത്. ദിവ്യയെയും കുഞ്ഞിനെയും ഓട്ടോയിൽ കൊണ്ടുവന്ന്‌ ബാലരാമപുരത്ത് ഇറക്കിവിട്ടെന്നും തനിക്കൊന്നുമറിയില്ലെന്നും മാത്രം ഇയാൾ ഇടയ്ക്കു പറഞ്ഞു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പരിശോധനകളിൽ സംഭവദിവസം ഇയാൾ പൂവാർ ഭാഗത്തുനിന്നു പോയിട്ടില്ലെന്നാണ് തെളിഞ്ഞത്.

മനുഷ്യാവകാശ കമ്മിഷനെയും തെറ്റിധരിപ്പിച്ചു

പോലീസ് അന്വേഷണങ്ങൾക്കിടെ മർദനമേറ്റെന്ന പരാതി മാഹീൻ പോലീസിനെതിരേ മനുഷ്യാവകാശ കമ്മിഷനിൽ നൽകി. പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിൽനിന്ന്‌ ഒഴിവാകുന്നതിന്‌ കമ്മിഷനിൽനിന്ന്‌് ഉത്തരവ് നേടി.

പിന്നീട് അന്വേഷണത്തോടു സഹകരിക്കാത്ത സമീപനമായിരുന്നു.

അന്വേഷണം പത്തു മാസം മാത്രം

മാറനല്ലൂർ, പൂവാർ പോലീസ് സ്റ്റേഷനുകളിലെ അന്വേഷണം തുടക്കം മുതൽ കാര്യക്ഷമമായിരുന്നില്ല. ഇവർക്ക് മാഹീനെ സഹായിക്കുന്ന സമീപനമായിരുന്നു. കേസിലുണ്ടായ രാഷ്ട്രീയ ഇടപെടലും മാഹീന്റെ ബന്ധങ്ങളും അന്വേഷണത്തെ ദുർബലപ്പെടുത്തി.

പിന്നീട് 10 മാസത്തിനുള്ളിൽ അൺനോൺ ഫയലായി അന്വേഷണം അവസാനിപ്പിച്ചു. അടുത്തിടെ ജില്ലാ സി ബ്രാഞ്ച് അന്വേഷണം പുനരാരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് മാഹീനെ വിളിപ്പിച്ചിരുന്നു. അന്നരേവും പോലീസിനെതിരേ പരാതി നൽകുന്നതായിരുന്നു ഇയാളുടെ സമീപനം.

ചുരുളഴിക്കുമോ പ്രത്യേക അന്വേഷണസംഘം

ഇരുവരുടെയും തിരോധാനം പതിനൊന്ന് വർഷം പിന്നിട്ടതോടെ ദുരൂഹത കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര അസി. പോലീസ് സൂപ്രണ്ട് ഫറാഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. ക്രൈംബ്രാഞ്ച്, ഡി.സി.ആർ.ബി., ഡിവൈ.എസ്.പി.മാർ, പൂവാർ, മാറനല്ലൂർ, സൈബർ സെൽ ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന 15 അംഗ സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുക.

പ്രത്യേക അന്വേഷണസംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർ ദിവ്യയുടെ അമ്മ രാധയെ സന്ദർശിച്ച് വിവരങ്ങൾ തേടിയിട്ടുണ്ട്. തന്റെ മകളും ചെറുമകളും ജീവനോടെയുണ്ടെന്നെങ്കിലും ഉറപ്പാക്കുമോയെന്നാണ് ഈ അമ്മ കാണുന്നവരോടെല്ലാം ചോദിക്കുന്നത്.

Content Highlights: missing case divya daughter gauri thiruvananthapuram 2011 august 18 crime files


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented