സ്ത്രീയുടെ ശരീരത്തില്‍ എംഡിഎംഎ വിതറി ലഹരിനുണഞ്ഞു; ഫോണില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ ദൃശ്യങ്ങളും


Screengrab: Mathrubhumi News

കൊച്ചി: ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് സൈജു തങ്കച്ചനെതിരേ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം. വിവിധയിടങ്ങളിലായി നടന്ന പാര്‍ട്ടികളിലാണ് ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടെടുത്തതോടെയാണ് ലഹരിമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. സൈജുവിനൊപ്പം ലഹരി ഉപയോഗിച്ച മറ്റുള്ളവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കാനും അന്വേഷണസംഘം തീരുമാനിച്ചു. സൈജുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

മൂന്നുദിവസം കൂടി കസ്റ്റഡിയില്‍...

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ വാഹനത്തെ പിന്തുടര്‍ന്ന സൈജു എം. തങ്കച്ചനെ മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തില്‍ സൈജുവിനെതിരേ ഗുരുതരമായ കുറ്റങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതായി ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നു, അപമര്യാദയായി പെരുമാറി, മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് ചെയ്തിരുന്നത്.

പിന്തുടര്‍ന്ന സൈജുവില്‍നിന്ന് രക്ഷപ്പെടാന്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കസ്റ്റഡി റിപ്പോര്‍ട്ടില്‍ സൈജുവിനെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. ഇയാളുടെ ഫോണില്‍ നിന്നു വീണ്ടെടുത്ത ചാറ്റുകള്‍ തന്നെ ഇയാള്‍ക്ക് കുരുക്കായിട്ടുണ്ട്.

അടിച്ചു കെമിക്കലായിട്ടു പൊട്ടിത്തെറിച്ചു....

''അതേ പൊളി സാധനം എന്നുപറഞ്ഞ് എന്നെ കൊച്ചാക്കരുത്, ഒരു രക്ഷയുമില്ല അടിച്ചു കെമിക്കലാക്കിയിട്ടു പൊട്ടിത്തെറിച്ചു പണ്ടാരം അടങ്ങിയിട്ടു രാവിലെ അഞ്ചരയ്ക്ക് അവിടെ പോയി നിന്നതാണ്...'' എം.ഡി.എം.എ. ഉപയോഗത്തെക്കുറിച്ച് സൈജു തങ്കച്ചനുമായി സുഹൃത്ത് നടത്തിയ ചാറ്റാണിത്.

'സാധനങ്ങളോ ഞങ്ങള്‍ ഫുള്‍ നാച്വറല്‍ ആയിരുന്നു മോളെ, നാച്വറല്‍ വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച് വനത്തില്‍ കറി െവച്ചത്, ഇത്തിരി സ്റ്റാമ്പ്, ഇച്ചിരി ലൈന്‍ ഇവരുടെയൊക്കെ കുറവുണ്ടായി, അത് അടുത്ത തവണ വരുമ്പോള്‍ പരിഹരിക്കാം'' സൈറ ബാനു എന്നയാളുമായി 2021 ജൂലായ് 26-ന് സൈജു നടത്തിയ ചാറ്റ്.

സൈജുവിന്റെ ലഹരി ഇടപാടിനെ കുറിച്ച് വ്യക്തമായ തെളിവ് നല്‍കുന്ന ചാറ്റുകളാണിത്. മാത്രമല്ല കാട്ടുപോത്തിനെ വെടിവെച്ച് കൊന്നുവെന്നും ഇയാള്‍ സമ്മതിക്കുന്നു. ഇതോടെ വനം വകുപ്പും ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യും.

ചാറ്റുകളിലെല്ലാം മയക്കുമരുന്ന് പാര്‍ട്ടി സംബന്ധിച്ചുള്ള ചര്‍ച്ചകളാണ്. കൊച്ചി, മൂന്നാര്‍, മാരാരിക്കുളം, കുമ്പളം ചാത്തമ്മ എന്നിവിടങ്ങളില്‍ സൈജു ലഹരി പാര്‍ട്ടികള്‍ നടത്തിയതായാണ് ഫോണിലെ ഫോട്ടോകളില്‍നിന്നും വീഡിയോകളില്‍ നിന്നും കണ്ടെത്തിയത്. എം.ഡി.എം.എ., ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്ന വീഡിയോയും ഫോണിലുണ്ട്.

അപകടം നടന്ന ഒക്ടോബര്‍ 31-നു ശേഷം നവംബര്‍ ഏഴു മുതല്‍ ഒമ്പതുവരെയുള്ള തീയതികളില്‍ ഗോവയില്‍ പോയി സൈജു പാര്‍ട്ടിയില്‍ പങ്കെടുത്തു. ഇതിന്റെ 11 വീഡിയോകള്‍ അന്വേഷണ സംഘത്തിനു കിട്ടി.

ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി, റെസ്റ്റോറന്റ് നടത്തി പ്രശസ്തയായ യുവതി തുടങ്ങി അറിയപ്പെടുന്ന പലരും സൈജു നടത്തിയ മയക്കുമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഇവരില്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവരെയെല്ലാം വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും.കൂടാതെ തിരുവനന്തപുരത്ത് പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പരാതിയില്‍ സൈജുവിനെതിരേ കേസുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

സ്ത്രീകളെ അപമാനിച്ചു

ഒരു സ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്നായ എം.ഡി.എം.എ. വിതറി ഒന്നിലധികം പുരുഷന്മാര്‍ ചേര്‍ന്ന് ഉപയോഗിക്കുന്ന വീഡിയോയും സൈജുവിന്റെ ഫോണില്‍നിന്ന് കണ്ടെത്തി. ചിലവന്നൂരിലെ ഫ്‌ലാറ്റില്‍ 2020 സെപ്റ്റംബര്‍ ആറിനാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം ഇതേ ഫ്‌ലാറ്റില്‍ നടന്ന പാര്‍ട്ടിയില്‍ അമല്‍ പപ്പടവട, നസ്ലിന്‍, സലാഹുദീന്‍ മൊയ്തീന്‍, ഷിനു മിന്നു എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈജു ഉപയോഗിച്ച ഔഡി കാറിന്റെ ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ച് കാക്കനാട്ടെ ഫ്‌ളാറ്റില്‍ നടത്തിയ പാര്‍ട്ടിയുടെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. വനിതാ ഡോക്ടര്‍ അടക്കം ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ വീഡിയോകളും അന്വേഷണ സംഘം കണ്ടെത്തി.

അപകടദിന രാത്രിയിലും പാര്‍ട്ടി

അപകടത്തിനു ശേഷവും സൈജു ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അപകടം നടന്ന് അര മണിക്കൂറിനു ശേഷമായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്തത്. രാത്രി 12.30-നായിരുന്നു അപകടം. ഒരു മണിക്കുള്ള പാര്‍ട്ടിയില്‍ സൈജു പങ്കെടുത്തതായാണ് വിവരം.

റോയിയുടെ ജാമ്യം റദ്ദാക്കാന്‍ ശ്രമം

കേസിലെ രണ്ടാം പ്രതി നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. എന്നാല്‍, റോയി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. റോയിയുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കം ജില്ലാ ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.

അപകട കാരണം സൈജു പിന്തുടര്‍ന്നത് - കമ്മിഷണര്‍

കൊച്ചി: മോഡലുകളടക്കം വാഹനാപകടത്തില്‍ മരിക്കാന്‍ കാരണം സൈജു തങ്കച്ചന്‍ ഇവരെ കാറില്‍ പിന്തുടര്‍ന്നതാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. സൈജു ലഹരിക്കടിമയാണെന്നും ഇയാളുടെ ഉപദ്രവത്തിന് ഇരയായവര്‍ പരാതി നല്‍കിയാല്‍ കേസ് എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented