പിറവം: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിക്കായി മിഷേല്‍ അന്ത്യ വിശ്രമം കൊളളുന്ന മുളക്കുളം കര്‍മേല്‍ക്കുന്ന് പള്ളിയില്‍ ഞായറാഴ്ച നീതിജ്വാല സംഘടിപ്പിക്കും. മുളക്കുളം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെ മകളാണ് മിഷേല്‍ ഷാജി.
എറണാകുളത്ത് സി. എ.യ്ക്കു പഠിക്കുകയായിരുന്ന മിഷേലിനെ 2017 മാര്‍ച്ച് 6-ന് വൈകീട്ട് കാണാതാവുകയായിരുന്നു. കലൂരില്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തിയ മിഷേല്‍ പള്ളിയില്‍ നിന്നിറങ്ങുന്നതു വരെയുള്ള ദൃശ്യങ്ങള്‍ രേഖയിലുണ്ട്. പിന്നീട് മിഷേലിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. പിറ്റേന്ന് വൈകീട്ട് ഐലന്‍ഡ് വാര്‍ഫില്‍ നിന്നും മിഷേലിന്റെ മൃതദേഹം കണ്ടുകിട്ടി. വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചതിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാത്ത നിലയിലായിരുന്നു മൃതദേഹം. മുങ്ങിമരണമാണെന്നായിരുന്നു ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തല്‍.
എന്നാല്‍ മിഷേലിന്റെ മാതാപിതാക്കളും ബന്ധുക്കളും, മിഷേലിനെ അടുത്തറിയാവുന്നവരുമൊന്നും ഇത് അംഗീകരിക്കുന്നില്ല. കേസ് സി.ബി.ഐ.യെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും കര്‍മസമിതിയും മുഖ്യമന്ത്രിക്കും, പോലീസ് മേധാവിക്കുമെല്ലാം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മിഷേലിന്റെ മരണം നടന്നിട്ട് ഞായറാഴ്ച നാലുവര്‍ഷം തികയുകയാണ്. രാവിലെ കുര്‍ബാനയെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധയോഗം അനൂപ് ജേക്കബ് എം.എല്‍.എ.നീതിജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..