പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ പിടിയില്‍


-

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ പിടിയിലായി. പൂഞ്ഞാര്‍ തലനാട് നെല്ലുവേലില്‍ ആശിഷ് സോണി (26) യെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നാഗമ്പടം ബസ്സ്റ്റാന്‍ഡില്‍വെച്ചാണ് ആശിഷ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കോട്ടയം നഗരത്തില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കാനെത്തിയ പെണ്‍കുട്ടി സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുന്നത് കണ്ടാണ് ഇലക്ട്രീഷ്യനായ ഇയാള്‍ പരിചയപ്പെടാനെത്തിയത്. പരിചയം പ്രണയമായി. അടുത്തിടെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ചിങ്ങവനം ഭാഗത്തെ വിജനമായ പ്രദേശത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ഇയാള്‍ പാലാ, ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, കളമശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബൈക്ക് മോഷണക്കേസിലും പ്രതിയാണ്. ചിങ്ങവനം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. എസ്‌.െഎ.മാരായ അബ്ദുള്‍ ജലീല്‍, വിപിന്‍ ചന്ദ്രന്‍, എം.എസ്.ഷെറി, സി.പി.ഒ.മാരായ ഡെന്നി പി.ജോയി, പി.കെ.സന്തോഷ് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.റിമാന്‍ഡു ചെയ്തു.

Content Highlights: minor girl raped in kottayam, accused arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented