പ്രതീകാത്മക ചിത്രം | മാതൃഭൂമി
കാസർകോട്: പതിനഞ്ചുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. നെല്ലിക്കുന്ന് സ്വദേശിയായ 40-കാരനെയാണ് കാസർകോട് വനിതാ പോലീസ് സ്റ്റേഷൻ സി.ഐ. ഷാജി ഫ്രാൻസിസും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളെ കോഴിക്കോട്ടുനിന്നാണ് പിടികൂടിയത്.
പ്രതി മകളെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും കാഞ്ഞങ്ങാട്ടെ ഒരു ഹോസ്റ്റലിൽ പാർപ്പിക്കുകയും ചെയ്തു. ഹോസ്റ്റൽ അധികാരികൾ പെൺകുട്ടിക്ക് വയറുവേദനയാണെന്ന് അമ്മയെ അറിയിച്ചു. ആസ്പത്രിയിലെ പരിശോധനയിലാണ് അഞ്ചുമാസം ഗർഭിണിയാണെന്ന് വ്യക്തമായത്. ഗർഭം അലസിപ്പിക്കാൻ പിതാവ് ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസ് കേസെടുത്തത് അറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കോഴിക്കോട്ട് തെരുവിൽ അലഞ്ഞുനടക്കുന്നവരെ പാർപ്പിക്കുന്ന കോവിഡ് പ്രതിരോധ ക്യാമ്പിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
കാസർകോട് ഡിവൈ.എസ്.പി. പി.പി.സദാനന്ദൻ പ്രതിയെ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു. സ്ഥിരമായി ഒരുസ്ഥലത്ത് താമസിക്കാത്തതും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും കാരണം പ്രതിയെ പോലീസിന് പെട്ടെന്ന് പിടികൂടാനായില്ല. കോഴിക്കോട് ഹോട്ടലിൽ ജോലിചെയ്തെന്ന സൂചന ലഭിച്ചതോടെയാണ് പിടികൂടാനായത്. അന്വേഷണസംഘത്തിൽ എസ്.ഐ.മാരായ സി.കെ.ബാലകൃഷ്ണൻ, നാരായണൻ നായർ, എ.എസ്.ഐ. ലക്ഷ്മി നാരായണൻ, അബൂബക്കർ, സിവിൽ പോലീസ് ഓഫീസർമാരായ ശിവകുമാർ ഉദിനൂർ, രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി, ഷജീഷ്, ബിന്ദു, ഷൈലജ, സനില, ഹരി എന്നിവരുമുണ്ടായിരുന്നു.
Content Highlights:minor girl raped and impregnates by father accused arrested by police


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..