പ്രതീകാത്മക ചിത്രം. Screengrab:Mathrubhumi News
പത്തനംതിട്ട: കോന്നിയില്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന്‍ കസ്റ്റഡിയില്‍. കോന്നിയില്‍ താമസിക്കുന്ന 45-കാരനെയാണ് പോലീസ് പിടികൂടിയത്. 13 വയസുള്ള മകളെയാണ് പ്രതി നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയത്. പെണ്‍കുട്ടിയെ പോലീസ് മഹിളാമന്ദിരത്തിലേക്ക് മാറ്റി.
ബാലികമഠത്തില്‍ താമസിച്ചുപഠിക്കുകയായിരുന്നു പെണ്‍കുട്ടി. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം വീട്ടില്‍ തിരിച്ചെത്തി. അന്നുമുതലാണ് അച്ഛന്‍ ലൈംഗിക പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ഒന്നരവര്‍ഷമായി അച്ഛന്‍ പീഡിപ്പിച്ചുവരികയാണെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. കുട്ടിയുടെ അമ്മ രോഗിയായതിനാല്‍ ധാരാളം മരുന്നുകള്‍ കഴിക്കുന്നയാളാണ്. അതിനാല്‍തന്നെ മരുന്ന് കഴിച്ച് വേഗം ഉറങ്ങിപ്പോവുമായിരുന്നു. ഈ സാഹചര്യത്തില്‍ അമ്മയറിയാതെ രാത്രി ഉറങ്ങുന്നതിനിടെ അച്ഛന്‍ മകളെ പീഡനത്തിനിരയാക്കുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിക്ക് ചില ശാരീരികപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതോടെ അച്ഛനുതന്നെയാണ് മകള്‍ ഗര്‍ഭിണിയാണെന്ന സംശയം തോന്നിയത്. ഇത് സ്ഥിരീകരിച്ചതോടെ ആരുമറിയാതെ ഗര്‍ഭഛിദ്രം നടത്താനായി ബന്ധുവിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ വിവരമറിഞ്ഞ ബന്ധു ഇക്കാര്യം കോന്നി പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. വൈദ്യപരിശോധനാ ഫലത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് തെളിഞ്ഞതോടെയാണ് അച്ഛനെ കസ്റ്റഡിയിലെടുത്തത്.
Content Highlights: minor girl raped and impregnated by father in konni pathanamthitta
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..