കൊല്ലം: കടയ്ക്കലില്‍ പീഡനത്തിനിരയായ 14കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ പോലീസിനെതിരെ മാതാപിതാക്കളുടെ പരാതി. പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.
ജനുവരി 23നാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ദളിത് വിഭാഗത്തില്‍ പെട്ട കുട്ടിയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. ഇതേ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നരമാസം പിന്നിട്ടുണ്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.
പ്രതികളെകുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതുമൂലമാണ് പിടികൂടാത്തതെന്നാണ് ഇതേക്കുറിച്ച് പോലീസ് പറയുന്നു.
Content Highlight: Minor girl rape suicide case : Parents complaint to CM against police
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..