ജിബിൻ, ജോൺസൺ, മണികണ്ഠൻ, നിധിൻരാജ്
നെടുമങ്ങാട്: പട്ടികജാതിക്കാരിയായ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയും കൂട്ടാളികളും പിടിയില്‍.
നെടുമങ്ങാട് തച്ചരുകോണം അയണിവിളാകത്തുവീട്ടില്‍ ബി.ജിബിന്‍(25), ആനാട് വില്ലേജില്‍ മണ്ഡപം, പുല്ലേക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ബി.ജോണി എന്ന് വിളിക്കുന്ന ജോണ്‍സണ്‍(25), തൊളിക്കോട് ആനപ്പെട്ടി കണ്ണോത്തുപാറ ചരുവിളാകത്തുവീട്ടില്‍ എന്‍.മണികണ്ഠന്‍ (52), നെടുമങ്ങാട് വില്ലേജില്‍ അരശുപറമ്പ് കിരണ്‍ഭവനില്‍ ജിത്തു എന്നുവിളിക്കുന്ന നിധിന്‍ രാജ് (25) എന്നിവരാണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.
നെടുമങ്ങാട് സ്വദേശിയായ പട്ടികജാതിയില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജിബിന്‍ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നുയെന്നാണ് കേസ്.
തട്ടിക്കൊണ്ടുപോകുന്നതിനും ഒളിവില്‍ താമസിപ്പിക്കുന്നതിനും സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തതിനാണ് മറ്റുള്ളവര്‍ അറസ്റ്റിലായത്. നെടുമങ്ങാട് ഡിവൈ.എസ്.പി. എം.അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് സി.ഐ. വി.രാജേഷ് കുമാര്‍, എസ്.ഐ. സുനില്‍ ഗോപി, പോലീസുകാരായ ഹരി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് വര്‍ക്കല ഭാഗത്തുവെച്ചാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.
പട്ടികജാതി കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: പട്ടികജാതിക്കാരിയായ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍ കേസെടുത്തു. നിയമനടപടികള്‍ സ്വീകരിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം ജില്ലാ റൂറല്‍ പോലീസ് മേധാവിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..