പ്രതീകാത്മക ചിത്രം | AP
ജയ്പുര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ആല്‍വാര്‍ ജില്ലയിലെ ബരോദമോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഓഗസ്റ്റ് രണ്ടാം തീയതിയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ നാലുപേര്‍ക്കെതിരേ കേസെടുത്തതായും പ്രതികളെ പിടികൂടാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായും ബരോദമോ എസ്.എച്ച്.ഒ. ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അസമില്‍ 15-കാരിയെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍
ഗുവാഹട്ടി: അസമിലെ നാഗോവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. 15 വയസ്സുള്ള പെണ്‍കുട്ടിയെ ഫാംഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രതി ബലാത്സംഗത്തിനിരയാക്കിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.
Content Highlights: minor girl gang raped in alwar rajasthan and rape case accused arrested in assam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..