ഞായറാഴ്ചകളില്‍ പെരുമ്പാവൂര്‍ എന്തുംകിട്ടുന്ന 'ഭായി ബസാറാ'യി മാറും


കെ.ആർ. അമൽ

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കൊച്ചി: നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും കടത്തുന്നതും അവ ഉപയോഗിക്കുന്നതും അതിഥി തൊഴിലാളികള്‍ തന്നെ. പാന്‍മസാലകള്‍ക്ക് കേരളത്തില്‍ നിരോധനമുള്ളതിനാല്‍ അതിഥിത്തൊഴിലാളികള്‍ നാട്ടില്‍ പോയി വരുമ്പോള്‍ അവരവരുടെ ആവശ്യത്തിന് ഇവ കൊണ്ടുവരുമായിരുന്നു. ഇത് പിന്നീട് ചിലര്‍ ബിസിനസാക്കി.

അഞ്ച് രൂപ വിലയുള്ള പൊതിക്ക് 20 രൂപയും 10 രൂപയുള്ള പൊതിക്ക് 50 രൂപയും ലഭിക്കാന്‍ തുടങ്ങിയതോടെ ചാക്കുകളിലാക്കി പാന്‍മസാല തീവണ്ടിയില്‍ കടത്തിക്കൊണ്ടുവരാന്‍ തുടങ്ങി. കൂടെ ഇന്ന് കഞ്ചാവും ഹാഷിഷും കടത്തുന്നുണ്ട്.

ഞായറാഴ്ച പെരുമ്പാവൂര്‍ 'ഭായി ബസാറാ'യി മാറും. അതിഥിത്തൊഴിലാളികള്‍ക്കു വേണ്ട എന്തും ലഭിക്കുന്ന ഭായി ബസാര്‍. ഇവിടെ പരസ്യമായി റോഡിലിട്ട് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന നടക്കുന്നുണ്ട്. അധികൃതരുടെ സാന്നിധ്യം അറിഞ്ഞാല്‍ ഇവര്‍ സാധനം ഒളിപ്പിച്ച് മുങ്ങും.

പെരുമ്പാവൂരില്‍ പല ഷോപ്പിങ് ക്ലോപ്ലക്‌സുകളും കച്ചവടമില്ലാതെ അടഞ്ഞുപോയിരുന്നു. ഇവ പലതും ലഹരിസംഘങ്ങള്‍ വാടകയ്ക്ക് എടുക്കും. ഷട്ടറുകള്‍ എപ്പോഴും അടഞ്ഞുകിടക്കും. ഷട്ടര്‍ തുറക്കാനും അടയ്ക്കാനും പുറത്തൊരു തൊഴിലാളിയെ ഡ്യൂട്ടിക്കിടും. അകത്ത് പ്രവേശിച്ച് ലഹരിവസ്തു വാങ്ങി ആവശ്യക്കാര്‍ക്ക് മടങ്ങാം. ലഹരിവസ്തുക്കളുടെ കച്ചവടത്തിന് ഏജന്റായി പ്രവര്‍ത്തിക്കുന്നതും അതിഥിത്തൊഴിലാളികള്‍ തന്നെയാണ്.

ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ തന്നെ നേരിട്ട് ഇടപെടുകയും ഒരു കടയുടെ ഷട്ടര്‍ പൊളിച്ച് അകത്ത് കയറി പാന്‍മസാല പിടിക്കുകയും ചെയ്തിരുന്നു. നിരോധിത പുകയില ഉത്പന്നവുമായി പിടിയിലായാല്‍ തന്നെ കോട്പ നിയമപ്രകാരം പിഴയടച്ച് തലയൂരാമെന്ന് അതിഥിത്തൊഴിലാളികള്‍ക്ക് അറിയാം. അതിനാല്‍, പിടിയിലായാലും ഇവര്‍ ഇതേ ജോലി തുടരും.

ഋഷിരാജ് സിങ് എക്‌സൈസ് കമ്മിഷണറായിരിക്കേ 'ഓപ്പറേഷന്‍ ഭായി' എന്ന പേരില്‍ കൊച്ചിയില്‍ അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ നേരത്തെ റെയ്ഡ് നടത്തിയിരുന്നു. നാലായിരം കിലോ ലഹരിവസ്തുക്കളാണ് അന്ന് പിടിച്ചെടുത്തത്. പിന്നീട് ഇത്തരം പരിശോധനകള്‍ ഇല്ലാതായി.

മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ട് അതിനു മീതേ മദ്യപാനം കൂടി കഴിയുന്നതോടെ പലര്‍ക്കും സ്വബോധം നഷ്ടമാകും. ഞായറാഴ്ച പെരുമ്പാവൂര്‍ മേഖലയിലെ ബാറുകളില്‍ അതിഥിത്തൊഴിലാളികളുടെ തള്ളിക്കയറ്റമാണ്


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented