ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ശരീരത്തില്‍ ക്ഷതമേറ്റ പാടുകള്‍


1 min read
Read later
Print
Share

ബസ് സ്റ്റാൻഡിന് സമീപം പരിശോധന നടത്തുന്ന പോലീസ് | Screengrab: മാതൃഭൂമി ന്യൂസ്‌

പത്തനംതിട്ട: പന്തളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ മാണ്ഡ സ്വദേശി ഫനീന്ദ്ര ദാസിനെയാണ് (45) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തില്‍ ക്ഷതമേറ്റ പാടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സ്വകാര്യ ബസ്റ്റാന്‍ഡിന് സമീപം പുല്ലുവളര്‍ന്ന് നില്‍ക്കുന്ന പ്രദേശത്ത് കമഴ്ന്ന് കിടന്ന നിലയിലാണ് ഫനീന്ദ്ര ദാസിന്റെ മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും കാലിലും ക്ഷതമേറ്റ പാടുകളുണ്ടായിരുന്നു.

മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കല്ല് കണ്ടെത്തി. ഇയാള്‍ ധരിച്ചിരുന്നതെന്ന് കരുതുന്ന ചെരുപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. സ്ഥലത്തെത്തിയ പോലീസ് നായ ഓടിക്കയറിയത് സമീപത്തെ ബാര്‍ ഹോട്ടലിനടുത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തേക്കാണ്. ഇവിടെ താമസിക്കുന്ന രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

നഗരസഭാ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളില്‍ ബാഗുമായി ഒരാള്‍ ബാര്‍ ഹോട്ടലിന് സമീപത്തേക്ക് നടന്ന് പോകുന്നത് കാണാം. ഫനീന്ദ്രദാസിനൊപ്പം താമസിച്ചിരുന്ന ഒരാളെ ഇന്നലെ മുതല്‍ കാണാതായിട്ടുണ്ട്. ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്നവര്‍, ഒപ്പം താമസിച്ചിരുന്നവര്‍, കരാറുകാരന്‍ എന്നിവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം നാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും.

Content Highlights: migrant worker from bengal found dead near private bus stand in panthalam

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
.
Premium

9 min

നമ്മുടെ ഭയത്തെ സൈബർ കുറ്റവാളികൾ പണമാക്കി മാറ്റുന്നു | സൈബർ കുറ്റാന്വേഷക ഡോ ധന്യ മേനോനുമായി അഭിമുഖം

Sep 28, 2023


Murder

1 min

കൊന്ന് വെട്ടിനുറുക്കി ഉപ്പ് വിതറി, കുഴിച്ചിട്ട സ്ഥലത്ത് മഞ്ഞള്‍ നട്ടു; പത്മയുടെ മൃതദേഹം കണ്ടെത്തി

Oct 11, 2022


Thankamani
Premium

6 min

വില്ലനായ എലൈറ്റ്;തര്‍ക്കവും പോലീസ് നരനായാട്ടും, തങ്കമണിക്കാര്‍ മറക്കാത്ത ആ രാത്രി,സിനിമയുമായി ദിലീപ്

Sep 19, 2023


Most Commented