തിരുവനന്തപുരത്ത് മറുനാടന്‍ തൊഴിലാളികള്‍ കൂട്ടത്തോടെ റോഡിലിറങ്ങി; കല്ലേറില്‍ സിഐയ്ക്ക് പരിക്ക്


തിരുവനന്തപുരം: നഗരത്തിലെ ഒരുവാതില്‍കോട്ടയില്‍ മറുനാടന്‍ തൊഴിലാളികളുടെ പ്രതിഷേധം. തൊഴിലാളികള്‍ നടത്തിയ കല്ലേറില്‍ സി.ഐ.യ്ക്ക് പരിക്കേറ്റു. പേട്ട സിഐ ഗിരിലാലിനാണ് കല്ലേറില്‍ പരിക്കേറ്റത്.

ഒരുവാതില്‍കോട്ടയിലെ താത്കാലിക ക്യാമ്പിലുള്ള മറുനാടന്‍ തൊഴിലാളികളാണ് ഞായറാഴ്ച വൈകീട്ട് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. നാട്ടില്‍പോകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ കൂട്ടംകൂടിനിന്ന തൊഴിലാളികളോട് ക്യാമ്പിലേക്ക് മടങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് പോലീസിന് നേരേ കല്ലേറുണ്ടായത്.

സംഘര്‍ഷമുണ്ടായതിന് പിന്നാലെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. നിലവില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയില്ല. കൂടുതല്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെയും ക്യാമ്പിലെ തൊഴിലാളികള്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയിരുന്നു. തുടര്‍ന്ന് ഇവരെ പോലീസ് ഇടപെട്ടാണ് മടക്കി അയച്ചത്.

Content Highlights: migrant labours protest in trivandrum city; ci injured in stone pelting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented