-
തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും സി.ഐ. ഉള്‍പ്പെടെയുള്ള പോലീസുകാരെ ആക്രമിക്കുകയും ചെയ്ത 14 മറുനാടന്‍ തൊഴിലാളികളെ അറസ്റ്റു ചെയ്തു.
പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, യു.പി. സ്വദേശികളായ ജഹാംഗീര്‍ ആലം, ഉമേഷ് പ്രസാദ് ഗുപ്ത, കല്‍ദേവ് ദാസ്, ബാബു സോറന്‍, സുനില്‍ കോര്‍വ, വീരേന്ദ്ര കോര്‍വ, അബ്ദുള്‍ മാലിക്, സിക്കന്തര്‍ യാദവ്, വിജയ് യാദവ്, ശംഭു യാദവ്, സന്തോഷ് കുമാര്‍, ശംബു യാദവ്, ദീപക് പ്രസാദ്, സന്തോഷ് എന്നിവരെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്.
ഞായറാഴ്ചയാണ് ഒരുവാതില്‍ക്കോട്ടയിലെ ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്നാവശ്യവുമായി പ്രതിഷേധിച്ചത്.
ഇവരോട് ക്യാമ്പുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട പോലീസുകാര്‍ക്കു നേരെ കല്ലുകളും സിമന്റ് കട്ടകളും വലിച്ചെറിയുകയായിരുന്നു. പേട്ട സി.ഐ. ഗിരിലാലിനും പോലീസ് ഡ്രൈവര്‍ ദീപു, ഹോംഗാര്‍ഡ് അശോകന്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.പേട്ട എസ്.ഐ. പി.രതീഷിന്റെ നേതൃത്വത്തില്‍ ക്രൈം എസ്.ഐ. ഗോപകുമാര്‍, എ.എസ്.ഐ.മാരായ അശോകന്‍, സുനില്‍രാജ്, സന്തോഷ്, പ്രഭാത്, സി.പി.ഒ.മാരായ പ്രവീണ്‍, ബിനു, സജിരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content Highlights:migrant labours arrested in trivandrum for attacking police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..