ചെങ്ങന്നൂര്‍: പൂട്ടിക്കിടന്ന വീട്ടില്‍ സുഖവാസം നടത്തിവന്ന ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി ഐസൊലേഷന്‍ വാര്‍ഡിലാക്കി. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പുത്തന്‍കാവ് തോട്ടംകര വീട്ടില്‍ ഒരാഴ്ചയായി കഴിഞ്ഞുവന്നത്. അയല്‍ക്കാരുടെ വീട്ടില്‍ വെച്ച ക്യാമറയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിവരം അറിയുന്നത്.
പോലീസെത്തി ഇയാളെ പിടികൂടി. കടുത്ത പനിയുള്ളതിനാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ആക്കുകയായിരുന്നു. തൃശ്ശൂരില്‍നിന്നാണ് ചെങ്ങന്നൂരില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. പന്തളത്തെ ബന്ധുവിനെ കാണാനെത്തിയ ഇയാളെ ലോക്ക് ഡൗണ്‍ ആയതിനാല്‍ പോലീസ് തടഞ്ഞ് തിരിച്ചയച്ചു.
ലോറിയില്‍ കയറി ചെങ്ങന്നൂരിലിറങ്ങിയ ഇയാള്‍ പൂട്ടിക്കിടന്ന വീടിന്റെ ഓടിളക്കി അകത്തുകയറി താമസമാക്കുകയായിരുന്നു. അയല്‍ക്കാരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. വീട്ടില്‍നിന്ന് ഇയാള്‍ വാങ്ങിവെച്ച ആഹാരസാധനങ്ങളും രണ്ട് മൊബൈല്‍ഫോണുകളും കണ്ടെടുത്തു.
ഇയാള്‍ മറ്റ് കുറ്റകൃത്യങ്ങള്‍ നടത്തിയതായി വിവരമില്ലെന്ന് പോലീസ് പറഞ്ഞു. പരിശോധനയ്ക്കായി വിരലടയാളം പോലീസ് ശേഖരിച്ചിട്ടുണ്ട്.
Content Highlights: migrant labour from bengal, entered into a house in chengannur, caught by police
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..