
പിടികൂടിയ മറുനാടന്‍ തൊഴിലാളി
നാദാപുരം: അടച്ചിട്ടവീട്ടില്‍ പട്ടാപ്പകല്‍ മോഷണത്തിന് എത്തിയ യുവാവ് മദ്യലഹരിയില്‍ ബോധംകെട്ടുവീണു. അബോധാവസ്ഥയിലായ യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിഹാര്‍ പൂര്‍ണിയ ജില്ലയിലെ വീരേന്ദ്രകുമാറിനെ (22)യാണ് തണ്ണീര്‍പന്തലില്‍ അടച്ചിട്ടവീട് കുത്തിത്തുറന്ന് മോഷണം നടത്തവേ വീട്ടുകാര്‍ തന്ത്രപരമായി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
മൂന്ന് മണിയോടെ തണ്ണീര്‍പ്പന്തല്‍ കടമേരി റോഡില്‍ പുത്തലത്ത് അമ്മത് ഹാജിയുടെ വീട്ടിലാണ് മറുനാടന്‍ തൊഴിലാളി മോഷ്ടിക്കാന്‍ കയറിയത്. വീട്ടുകാര്‍ കല്യാണത്തിന് പോയി തിരിച്ചുവന്നതിന് ശേഷം അകത്തുനിന്നും ശബ്ദം കേട്ടതിനെതുടര്‍ന്ന് നാട്ടുകാരെയും നാദാപുരം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ അബോധാവസ്ഥയില്‍ ആയതിനാല്‍ മോഷ്ടാവിനെ പോലീസ് നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മോഷ്ടാവിനെ നാട്ടുകാരില്‍ ചിലര്‍ തല്ലിയതായുള്ള പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ യുവാവ് മദ്യലഹരിയില്‍ ബോധരഹിതനാവുകയായിരുന്നെന്നും തല്ലിയതായുള്ള വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. നാദാപുരം എസ്.ഐ. എന്‍. പ്രജീഷ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിനെതിരേ മോഷണകുറ്റത്തിന് കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. വടകര ഭാഗത്താണ് യുവാവ് താമസിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.
content highlights: migrant labour arrested for robbery attempt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..