പരിക്കേറ്റ സനൽ ചേന്നാട്ട് | ഫോട്ടോ: മാതൃഭൂമി
മണലൂര്‍: മാമ്പുള്ളിയില്‍ വ്യാപാരിയെ ആക്രമിച്ചു. കമ്പനി സെന്ററില്‍ കട ആക്രമിച്ചതായും പരാതി. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്നാരോപിച്ച് സി.പി.എം. പ്രകടനം നടത്തി. വ്യാപാരിയായ സനല്‍ ചേന്നാട്ടിനെ (29)യാണ് ആക്രമിച്ചത്. സി.പി.എം. അംഗം ഷാജി ഇടമിനിയുടെ കടയ്ക്കുനേരെയും ആക്രമണം ഉണ്ടായി. അമിതവേഗത്തില്‍ ബൈക്കുകള്‍ ഓടിച്ച് അപകടമുണ്ടാക്കുന്നത് ചോദ്യംചെയ്തതാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. തിങ്കളാഴ്ച വൈകീട്ട് മാമ്പുള്ളിയില്‍വെച്ചാണ് സനലിനെ ആക്രമിച്ചത്. കാലിനും തലയ്ക്കും പരിക്കേറ്റ സനലിനെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓടിയെത്തി പിടിച്ചുമാറ്റന്‍ ശ്രമിച്ച പരിസരവാസികളെയും ആക്രമിച്ചു. ഇവരുടെ മൊബൈല്‍ ഫോണുകളും നശിപ്പിച്ചതായി സി.പി.എം. പ്രവര്‍ത്തകര്‍ ആരോപിച്ചു. തുടര്‍ന്ന് കമ്പനി സെന്ററിലെത്തിയ ഇവര്‍ ഷാജിയുടെ കട ആക്രമിച്ചു. സമീപത്തെ വെസ്റ്റേണ്‍ ക്ലബ്ബിന്റെ ബോര്‍ഡും തകര്‍ത്തു. അനവധി കേസുകളിലെ പ്രതികളായവരുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് ഡി.വൈ.എഫ്.ഐ. മണലൂര്‍ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.
സി.പി.എം. അനുഭാവികളോ പ്രവര്‍ത്തകരോ അല്ലാത്തവരെ ആര്‍.എസ്.എസുകാരെന്ന് ചിത്രീകരിക്കുകയാണെന്ന് ഖണ്ഡ് സംഘചാലക് ദിവാകരന്‍ നമ്പൂതിരി പറഞ്ഞു. ബി.ജെ.പി.ക്കോ പോഷകസംഘടനകള്‍ക്കോ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: merchant attacked in manalur thrissur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..