അക്രമം നടന്ന സ്ഥലം, ദീപു, | Screengrab: മാതൃഭൂമി ന്യൂസ്
തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ബിയര്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ് ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപു (37) കൊല്ലപ്പെട്ടു. കല്ലും കുപ്പിയും കൊണ്ടുള്ള അടിയില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മെന്റല്‍ ദീപുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പോത്തന്‍കോട് പോലീസ് പറയുന്നത്. മണ്ണുമാഫിയ സംഘത്തിലെ ചിലര്‍ ദിവസങ്ങളായി സമീപപ്രദേശങ്ങളില്‍ ചെറിയ അക്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ക്കഥയാണ് ബുധനാഴ്ച രാത്രിയിലെ അക്രമമെന്നും പോലീസിന് സംശയമുണ്ട്. കസ്റ്റഡിയിലുള്ളവര്‍ മണ്ണുമാഫിയ സംഘത്തിലുള്ളവരാണ്. കടത്തിണ്ണയിലിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിലാണ് ദീപുവിന് തലയ്ക്കടിയേറ്റത്. നിരവധി കേസുകളില്‍ പ്രതിയായ അയിരൂപ്പാറ സ്വദേശി കുട്ടനാണ് കല്ലും കുപ്പിയും കൊണ്ട് ദീപുവിനെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.
സംഭവത്തിൽ അഞ്ചംഗ സംഘമാണ് ഉള്‍പ്പെട്ടതെന്ന് പോത്തന്‍കോട് പോലീസ് വ്യക്തമാക്കി. ദീപുവിന്റെ കൂട്ടാളികളായ മൂന്നുപേരെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുഖ്യപ്രതികളായ അയിരൂപ്പാറ സ്വദേശികളായ കുട്ടന്‍, സ്റ്റീഫന്‍ എന്നിവര്‍ ഒളിവിലാണ്. കസ്റ്റഡിയിലെടുത്തവരെല്ലാം നിരവധി കേസുകളില്‍ പ്രതികളാണ്.
Content Highlights: Goon Leader Mental Deepu killed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..