അറസ്റ്റിലായ മുജീബും രാജേഷും
കരുനാഗപ്പള്ളി : കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരിമരുന്ന് ചില്ലറവില്‍പ്പന നടത്തിയിരുന്ന രണ്ടുപേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം കടത്തൂര്‍ തറയില്‍ പടീറ്റതില്‍ മുജീബ് (47), കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര കോഴിക്കോട് പറമ്പില്‍ വീട്ടില്‍ രാജേഷ് (38) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍നിന്ന് 11.5 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ബെംഗളൂരുവില്‍നിന്നാണ് ഇവര്‍ എം.ഡി.എം.എ. എത്തിച്ചിരുന്നതെന്നും പോലീസ് പറയുന്നു. ഒരു ഗ്രാം എം.ഡി.എം.എ. എഴുപതോളംപേര്‍ക്ക് ഒരേസമയം അതികഠിനമായ ലഹരി നല്‍കും.
കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരിസംഘത്തിലെ പ്രധാനികളാണ് പ്രതികളെന്നും പോലീസ് അറിയിച്ചു. ഗൂഗിള്‍പേ വഴി പണം കൈമാറുന്നവര്‍ക്ക് 0.5 ഗ്രാം പായ്ക്കറ്റില്‍ ലഹരിമരുന്ന് എത്തിച്ചുനല്‍കുന്നതാണ് ഇവരുടെ രീതി. 0.5 ഗ്രാമിന്റെ ഒരു പായ്ക്കറ്റിന് 5,000 രൂപയാണ് ഈടാക്കിയിരുന്നത്.
മൂന്നാഴ്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായതെന്നും പോലീസ് അറിയിച്ചു.
ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാര്‍, എസ്.ഐ.മാരായ ജയശങ്കര്‍, അലോഷ്യസ് അലക്‌സാണ്ടര്‍, എ.എസ്.ഐ. നന്ദകുമാര്‍, ശ്രീകുമാര്‍, സി.പി.ഒ.മാരായ രാജീവ്കുമാര്‍, സി.പി.ഒ. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..