തസ്ദിഖ് ബുഷറ
ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിനുപിന്നില്‍ ലോറിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. ബെംഗളൂരു മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനി തസ്ദിഖ് ബുഷറ(19) യാണ് മരിച്ചത്. ലിംഗരാജപുരം സ്വദേശിയാണ്. ഹെന്നൂര്‍ മെയിന്‍ റോഡില്‍ ലിംഗരാജപുരം പാലത്തിനുസമീപം കഴിഞ്ഞദിവസം രാവിലെയാണ് അപകടമുണ്ടായത്.
ബെംഗളൂരു കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് ഇടിച്ചത്. ലോറിയുടെ മുന്‍വശത്തെ ചക്രം തസ്ദിഖിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.
ലോറി ഡ്രൈവര്‍ പളനിയെ പോലീസ് അറസ്റ്റുചെയ്തു. അശ്രദ്ധമായ ഡ്രൈവിങ്, മനഃപൂര്‍വമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയത്. കൂടുതല്‍ അന്വേഷണത്തിനുശേഷം കോര്പ്പറേഷന് അധികൃതരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് ബെംഗളൂരു കോര്പ്പറേഷന് കമ്മിഷണര്‍ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.
റോഡിലെ കുഴി മരണകാരണമായെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. റോഡില്‍ വ്യാപകമായി കുഴികള്‍ രൂപപ്പെട്ടതിനാല്‍ യാത്ര ദുഷ്കരമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡിലെ കുഴിയടയ്ക്കണമെന്ന് കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
Content Highlights: mbbs student accident death case in bengaluru
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..