Screengrab: Mathrubhumi News
കണ്ണൂര്‍: പാനൂരില്‍ മാതൃഭൂമി ന്യൂസ് വാര്‍ത്താ സംഘത്തിന് നേരേ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം. മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പാനൂര്‍ കടവത്തൂര്‍ മുക്കില്പീടികയില്വെച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ സി.കെ. വിജയന്, ക്യാമറാമാന് വിനോദ്, ഡ്രൈവര്‍ അസ്ലം എന്നിവര്‍ക്ക് പരിക്കേറ്റു.
മാതൃഭൂമി ന്യൂസ് സംഘത്തിന്റെ കാറും ക്യാമറയും ലൈവ് ഉപകരണങ്ങളും അക്രമികള്‍ തകര്‍ത്തു. മുസ്ലീം ലീഗ് നേതാവും കൂത്തുപറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പൊട്ടങ്കണ്ടി അബ്ദുള്ളയുടെ സാന്നിധ്യത്തിലായിരുന്നു ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
Content Highlights: mathrubhumi news team attacked by iuml workers in panoor kannur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..