പ്രതീകാത്മക ചിത്രം
പാലക്കാട്: കോവിഡ് നിർദേശങ്ങൾ ലംഘിച്ച് കോവിഡ് വാർഡുതല പ്രതിരോധ സമിതി അധ്യക്ഷന്റെ വിവാഹം. സെക്ടറൽ മജിസ്ട്രേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മങ്കര പോലീസ് കേസെടുത്തു.
പറളി പഞ്ചായത്തംഗത്തിന്റെ വിവാഹമാണ് കഴിഞ്ഞ ഞായറാഴ്ച നടന്നത്. അതത് വാർഡിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അധ്യക്ഷൻ വാർഡ് മെമ്പർമാരാണ്. വിവാഹം നടക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി പോലീസ് സ്റ്റേഷനിലും സെക്ടറൽ മജിസ്ട്രേറ്റിനെയും അറിയിക്കണം. എന്നാൽ, ഇത്തരത്തിൽ വിവരമറിയിച്ചില്ലെന്നും പറയുന്നു. അനുവദനീയമായതിലും അധികം ആളുകളെത്തിയതോടെ നാട്ടുകാരിൽ ചിലർ വീഡിയോ പകർത്തി സെക്ടറൽ മജിസ്ട്രേറ്റിന് അയക്കുകയായിരുന്നു. തുടർന്ന്, ചുമതലയുള്ള സെക്ടറൽ മജിസ്ട്രേറ്റും കൃഷി ഓഫീസറുമായ എം.എൽ. സുഭാഷ് പരിശോധന നടത്തി.
20-ലധികം ആളുകൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ അനുവാദമില്ല. എന്നാൽ, നൂറിലധികം ആളുകൾ പങ്കെടുത്തതായാണ് റിപ്പോർട്ട്. വിവാഹച്ചടങ്ങിൽ സാമൂഹിക അകലം പാലിച്ചില്ലെന്നും മുഖാവരണം ധരിച്ചില്ലെന്നും കണ്ടെത്തിയതായും പറയുന്നു.
നിരീക്ഷണത്തിൽ പോകണം
വിവാഹത്തിൽ പങ്കെടുത്തവരുടെ പേരും ഫോൺ നമ്പറും ശേഖരിച്ചശേഷം ഏഴു ദിവസത്തേക്ക് കർശനമായും നിരീക്ഷണത്തിൽ ഇരിക്കാൻ നിർദേശം നൽകി. എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ വൈദ്യസഹായം തേടാനും പരിശോധന നടത്താനും നിർദേശിച്ചതായി സെക്ടറൽ മജിസ്ട്രേറ്റ് എം.എൽ. സുഭാഷ് പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..