വീഡിയോ തമാശയാണെന്ന് കരുതി, പിന്നാലെ ബലമായി കൈഞരമ്പ് മുറിച്ചെന്ന് യുവതി; ഭ്രമരം സൈറ്റില്‍ സംഭവിച്ചത്


നാദിർഷ ചിത്രീകരിച്ച വീഡിയോസന്ദേശത്തിൽനിന്ന്.

മറയൂര്‍: കാന്തല്ലൂര്‍ ഭ്രമരം സൈറ്റില്‍ യുവാവിനെ മരിച്ചനിലയിലും യുവതിയെ അവശനിലയിലും കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇരുവരും ഒരുമിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും അപകടനില തരണം ചെയ്ത യുവതിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പെരുമ്പാവൂര്‍ മാറമ്പിള്ളി സ്വദേശിയായ നാദിര്‍ഷ(30) തന്റെ കൈഞരമ്പുകള്‍ ബലമായി മുറിച്ചെന്നാണ് അധ്യാപികയായ യുവതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞുള്ള വീഡിയോ ചിത്രീകരിച്ചെങ്കിലും ഇത് തമാശയാണെന്നാണ് കരുതിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇതിനുപിന്നാലെ നാദിര്‍ഷ യുവതിയുടെ കൈഞരമ്പുകള്‍ മുറിക്കുകയായിരുന്നു.

സ്‌കൂളില്‍ വന്നുള്ള പരിചയം, നാലുവര്‍ഷത്തെ അടുപ്പം

കൈഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തിയ യുവതി ഒരു സ്‌കൂളിലെ അധ്യാപികയാണ്. ഈ സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളുടെ സഹായത്തിന് എത്തിയപ്പോളാണ് പെരുമ്പാവൂര്‍ സ്വദേശിയായ നാദിര്‍ഷ യുവതിയെ ആദ്യം പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് അടുപ്പത്തിലേക്കെത്തി. കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതരമതസ്ഥരായതിനാല്‍ ഇവര്‍ പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞിരുന്നില്ലെന്നും ഇതിനിടെ നാദിര്‍ഷയ്ക്ക് വിവാഹാലോചനകള്‍ വന്നുതുടങ്ങിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സൂചന.

ഇടുക്കിയിലെത്തി, യുവതിയെ കൂട്ടിക്കൊണ്ടുപോയി...

കാറില്‍ മറയൂരിലെത്തിയ നാദിര്‍ഷ വ്യാഴാഴ്ചയാണ് യുവതിയുമായി കാന്തല്ലൂരിലെ ഭ്രമരം സൈറ്റിലെത്തിയത്. കൂട്ടിക്കൊണ്ടുപോകുമ്പോള്‍ ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ചോ മറ്റോ ഇയാള്‍ യുവതിയോട് പറഞ്ഞിരുന്നില്ലെന്നാണ് പോലീസ് നല്‍കുന്നവിവരം. ഭ്രമരം സൈറ്റിലെത്തിയ ശേഷം കാറില്‍വെച്ചാണ് നാദിര്‍ഷ അവസാന വീഡിയോ സന്ദേശം ചിത്രീകരിച്ചത്.

''ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു, വീട്ടില്‍ പറയാന്‍ പറ്റിയില്ല, അതിനാല്‍ ഞങ്ങള്‍ മരിക്കാന്‍ തീരുമാനിച്ചു' എന്നാണ് വീഡിയോ സന്ദേശത്തില്‍ നാദിര്‍ഷ പറഞ്ഞിരുന്നത്. യുവതിയെ വീഡിയോയില്‍ കാണിച്ചിരുന്നെങ്കിലും ഇവര്‍ ഒന്നും സംസാരിച്ചിരുന്നില്ല. എന്നാല്‍ ഇതിനുശേഷം എന്ത് സംഭവിച്ചുവെന്നതിലാണ് ഇപ്പോള്‍ യുവതിയുടെ മൊഴി പുറത്തുവന്നിരിക്കുന്നത്.

കാര്യമാക്കിയില്ല, തമാശയാണെന്ന് കരുതി...

നാദിര്‍ഷ വീഡിയോ ചിത്രീകരിച്ചത് താന്‍ ആദ്യം കാര്യമാക്കിയില്ലെന്നാണ് യുവതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സംശയം തോന്നിയപ്പോള്‍ ഈ വീഡിയോ നാദിര്‍ഷയുടെ സഹോദരിക്ക് അയച്ചുനല്‍കി. ഇക്കാര്യം നാദിര്‍ഷയോട് സംസാരിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ നാദിര്‍ഷ ഫോണ്‍ എറിഞ്ഞുതകര്‍ത്തെന്നും തുടര്‍ന്ന് ബലമായി തന്റെ രണ്ട് കൈഞരമ്പുകളും ബ്ലേഡ് കൊണ്ട് മുറിച്ചെന്നുമാണ് യുവതിയുടെ മൊഴി.

marayoor kanthalloor suicide
ഭ്രമരം സൈറ്റില്‍ പോലീസും വിദഗ്ധരും പരിശോധന നടത്തുന്നു

കൈഞരമ്പ് മുറിച്ചതിന് പിന്നാലെ യുവതിയുടെ ബോധംപോയി. പിന്നീട് ബോധം വന്നപ്പോള്‍ രക്തം വാര്‍ന്നുകിടക്കുന്ന നാദിര്‍ഷയെയാണ് കണ്ടത്. ഇതോടെ യുവതി കാറില്‍നിന്നിറങ്ങി അലറിവിളിച്ചുകൊണ്ട് മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനിടെയാണ് യുവതിയെ നാട്ടുകാര്‍ കണ്ടത്. അവശനിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടെ ഒരാള്‍ കൂടിയുണ്ടെന്ന് പറഞ്ഞത്. മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയശേഷമാണ് പാറക്കെട്ടിന് താഴെനിന്ന് നാദിര്‍ഷയുടെ മൃതദേഹം ലഭിച്ചത്.

നാദിര്‍ഷ സ്വന്തം കൈഞരമ്പുകള്‍ മുറിച്ചു...

യുവതിയെ ആക്രമിച്ചശേഷം നാദിര്‍ഷ സ്വന്തം കൈഞരമ്പുകള്‍ മുറിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിനുശേഷം യുവതിയെ കാണാതെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ നിലതെറ്റി പാറക്കെട്ടില്‍നിന്ന് വീണതാകാമെന്നും പോലീസ് കരുതുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും പോലീസിന് സംശയമുണ്ട്. നേരത്തെ ഒരുതവണ നാദിര്‍ഷ കട്ടപ്പനയില്‍വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്.

പ്രതി മരിച്ചെങ്കിലും കേസ്, യുവതി അപകടനില തരണംചെയ്തു...

നാദിര്‍ഷ മരിച്ചെങ്കിലും യുവതിയെ ആക്രമിച്ചതിന് ഇയാളെ പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ടെന്ന് മറയൂര്‍ പോലീസ് മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. കേസില്‍ മറ്റു ദുരൂഹതകളില്ലെന്നും യുവതിയുടെ മൊഴി വിശ്വസനീയമാണെന്നുമാണ് പോലീസിന്റെ പ്രതികരണം. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്ന സംശയത്തിനും അടിസ്ഥാനമില്ല. കൈഞരമ്പുകള്‍ മുറിഞ്ഞ് പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തതായും മറയൂര്‍ പോലീസ് പറഞ്ഞു.

Content Highlights: marayoor kanthalloor brahmaram site lovers suicide attempt woman given statement to police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented