ഒളിവിലുള്ള പ്രതി മുഹമ്മദ് റഹീം | Photo: മാതൃഭൂമി
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയശേഷം വീട്ടില്‍ നിന്നും മുങ്ങിയ പ്രതിക്കുവേണ്ടിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല. പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന് മരിച്ച നാസിലാബീഗത്തിന്റെ ബന്ധുക്കള്‍ പരാതിപ്പെടുന്നു.പാലോട് പെരിങ്ങമ്മല പറങ്കിമാംവിള നവാസ് മന്‍സിലില്‍ നാസില ബീഗത്തെ (39) കുത്തിക്കൊന്നശേഷമാണ് ഭര്‍ത്താവ് മുഹമ്മദ് റഹീം ഒളിവില്‍പ്പോയത്. സംഭവം നടന്ന് ഒരുമാസമായിട്ടും റഹീമിനെ കണ്ടെത്താനായില്ല.
ആദ്യദിവസങ്ങളില്‍ റഹീം ജില്ലയ്ക്കകത്തു തന്നെയുണ്ടെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ഇത് ലക്ഷ്യം കണ്ടില്ല.ചാക്കയിലെ ജോലിസ്ഥലം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എങ്ങുമെത്തിയില്ല.കൊച്ചുവേളി വരെ ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ ഓണായിരുന്നു. എന്നാല്‍ പിന്നീടത് സ്വിച്ചോഫ് ചെയ്തനിലയിലാണ്. പ്രതി മൊബൈല്‍ ഉപയോഗിക്കാത്തത് അന്വേഷണസംഘത്തെ വട്ടംചുറ്റിക്കുന്നുണ്ട്.
കൊലപാതകം നടക്കുന്നതിനും ദിവസങ്ങള്‍ക്ക് മുന്‍പ് റഹീം ഒരു ഇരുചക്രവാഹനം വാങ്ങി രഹസ്യമായി സൂക്ഷിച്ചിരുന്നു. ഇതിലാണ് സംഭവത്തിനുശേഷം പുലര്‍ച്ചെ അഞ്ചുമണിയോടെ റഹീം രക്ഷപ്പെട്ടത്. കൂടാതെ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചിരുന്നതായും സുഹൃത്തുകളില്‍ ചിലര്‍ക്ക് കൊടുക്കാനുള്ള പണം കൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്.താനാണ് ഭാര്യയെ കുത്തിക്കൊന്നതെന്നും തന്നെ ഇനി അന്വേഷിക്കേണ്ടന്നും കാണിച്ച് കത്തും എഴുതിവച്ചിരുന്നു.
റഹീം ഹൈദരാബാദില്‍ എത്തിയെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം അവിടേയും അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.തുടര്‍ന്ന് കഴിഞ്ഞദിവസം പോലീസ് ഇയാളുടെ രണ്ടാമത്തെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. വളരെ ആസൂത്രിതമായിട്ടായിരുന്നു ഭാര്യ നാസിലാബീഗത്തെ റഹീം കൊലപ്പെടുത്തിയത്. തലേദിവസം രാത്രി ഭാര്യയ്ക്കും മകള്‍ ഫൗസിയയ്ക്കും മയക്കുമരുന്നു ചേര്‍ത്ത മിഠായികള്‍ നല്‍കി.
തുടര്‍ന്ന് മൂവരും ഒരുകട്ടിലില്‍ ഉറങ്ങാന്‍ കിടന്നു. ഒപ്പമുറങ്ങിയ മകള്‍പോലുമറിയാതെയാണ് റഹീം നാസിലയെ കുത്തിക്കൊലപ്പെടുത്തിയത്. കഴുത്തിലും നെഞ്ചിലും ആഴത്തില്‍ കുത്തിയാണ് ഭാര്യയെ കൊന്നത്. മരണം ഉറപ്പാക്കിയശേഷം പുലര്‍ച്ചെ അഞ്ചുമണിയോടെ റഹീം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. നെടുമങ്ങാട് വാളിക്കോട് സ്വദേശിയായ റഹീം നേരത്തെ സാമ്പത്തിക കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. രണ്ടുവട്ടം മാനസികാരോഗ്യകേന്ദ്രത്തിലും ചികിത്സ തേടിയിട്ടുണ്ട്. പാലോട് പോലീസിനാണ് കേസന്വേഷണച്ചുമതല.
Content Highlights: man who killed his wife missing since a month
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..